കണ്ണൂര്‍: സ്വാശ്രയ ആയുര്‍വേദ കോളേജില്‍ പി ജി വിദ്യാത്ഥികള്‍ക്ക് സ്റ്റൈപ്പന്റ് ലഭിക്കുന്നില്ലെന്ന പരായിയില്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെക്രട്ടറിയോട് മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് തേടി. കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ അത്യാധുനിക സംവിധാനങ്ങളോടെ ആരംഭിച്ച പുതിയ ബ്ലോക്ക് പരിതാപകരമായ അവസ്ഥയിലാണെന്ന പരാതിയും കമ്മീഷന് മുമ്പാകെ വന്നു. ലിഫ്റ്റ് തകരാര്‍, മുറികളില്‍ വെളളം ചോര്ന്നൊലിക്കല്, പൊതുജന പ്രവേശന നിഷേധം, വൈദ്യുതിയില്ലാത്തപ്പോള്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നില്ല എന്നിങ്ങനെയാണ് വളപട്ടണം സ്വദേശി സുരേഷിന്റെ പരാതി. ഈ വിഷയത്തില്‍ ടൂറിസം ഡയറക്ടറോട് കമ്മീഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
തലശ്ശേരി കോടതിക്കടുത്ത് എന്‍ എച്ച് 17 ല്‍ കാല്‍നടയാത്ര ദുഷ്കരമാണെന്ന പരാതിയില്‍ ജില്ലാ കലക്ടറോടും പൊലീസ് മേധാവിയോടും റിപ്പോര്‍ട്ട് തേടി. ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചിട്ടും ലോണ്‍ നിഷേധിക്കുന്നു എന്ന പരാതിയില്‍ കണ്ണൂര്‍ കാര്‍ഷിക വികസന സഹകരണ ബാങ്ക് അധികൃതര്‍ റിപ്പോര്‍ട്ട് ഹാജരാക്കാത്തതില്‍ കമ്മീഷന് അതൃപ്തി രേഖപ്പെടുത്തി. കൊയിലി ആശുപത്രിയില്‍ മൃതദേഹത്തോട് അനാദരവ് കാട്ടി എന്ന പരാതിയില്‍ നേരത്തെ ഡി എം ഒ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതില്‍ ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് ഹാജരാക്കണം. 83 പരാതികളാണ് കമ്മീഷന് അംഗം അഡ്വ കെ.മോഹന്‍ കുമാര്‍ പരിഗണിച്ചത്. ഇതില്‍ 11 എണ്ണം തീര്‍പ്പാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: