തൊടുപുഴ: കോടതിയില്‍ ഹാജരാക്കി പോലിസുകാരുമൊത്ത് മടങ്ങവെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി പിടിയിലായി. തൊടുപുഴ സ്റ്റേഷനില്‍ പിടിച്ചുപറി കേസിലെ പ്രതിയായ ജോമേഷ് (26)ആണ് മുട്ടം കോടതിയില്‍ നിന്ന് മടങ്ങവെ ഇന്നലെ രാവിലെ 11.30 യോടെ ബസില്‍ നിന്ന് ചാടാന്‍ ശ്രമിച്ചത്. ഇതിനിടെ പരിക്കേറ്റ പ്രതി ആശുപത്രിയില്‍ ചികിത്സയിലാണ്. കാത്തഞ്ഞാര് പോലീസ് കേസെടുത്തു. എറണാകുളം ജയിലില്‍ റിമാന്റിലായിരുന്നു ജോമേഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: