ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷയായി വീണ്ടും സോണിയ. ഒരു വര്‍ഷത്തേക്കാണ് കാലാവധി. പകരം മറ്റൊരു നേതാവിനെ ചൂണ്ടിക്കാട്ടാന്‍ പോലും കോണ്‍ഗ്രസില്‍ ആരുമില്ലാതായെന്നാണ് ആക്ഷേപം. വൈസ് പ്രസിഡന്റ് രാഹുലിനെ അധ്യക്ഷനാക്കണമെന്ന ആവശ്യം ഉണ്ടെങ്കിലും രാഹുലിന് അതിനുള്ള പക്വതയോ പരിചയമോ കൈവന്നിട്ടില്ലെന്നാണ് ചില പാര്‍ട്ടി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.
ഈ പ്രവര്‍ത്തക സമിതിയില്‍ വച്ച് രാഹുലിനെ പ്രസിഡന്റാക്കുമെന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. ഉടന്‍ നടക്കുന്ന ബീഹാര്‍ അടക്കമുള്ള നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോറ്റാല്‍ രാഹുലിനെതിരെ നീക്കമുണ്ടാകുമെന്ന് ഭയന്നാണ് ഇത് മാറ്റിവച്ചത്. എഡ്‌വിജ് അന്‍േറാണിയാ ആല്‍ബിനാ മെയ്‌നോ എന്ന സോണിയ 1998ല്‍ കോണ്‍ഗ്രസ് അധ്യക്ഷയായതാണ്. പാര്‍ട്ടിയില്‍ വനിതകള്‍ക്കും പട്ടികജാതിക്കാര്‍ക്കും അന്‍പതു ശതമാനം സംവരണം ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു.
















