ആലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് ഭരണാധികാരികള്‍ വനിതകളെ ആക്ഷേപിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും എംഎല്‍എ ജി. സുധാകരന്‍ മാപ്പുപറയണമെന്നും ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രന്‍ ആവശ്യപ്പെട്ടു. പഞ്ചായത്തിലെ വനിതാ സ്വയംസഹായ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടന ബോര്‍ഡില്‍ വനിതകളെ ആക്ഷേപിക്കുന്ന തരത്തില്‍ വനിതാ വിപണനകേന്ദ്രം എന്ന് എഴുതിവച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ പഞ്ചായത്താഫീസ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാഹിത്യകാരന്‍ കൂടിയായ എംഎല്‍എ തെറ്റായ നോട്ടീസുപോലും വായിക്കാതെ പരിപാടിയില്‍ പങ്കെടുത്തത് ഗുരുതരമായ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജി. സുഗുണന്‍ആചാരി അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ഭാരവാഹികളായ കെ. വിജയനാഥന്‍, വി. ബാബുരാജ്, പട്ടികജാതി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ജി. രമേശന്‍, പഞ്ചായത്ത് ഭാരവാഹികളായ ബി. വിനോദ്കുമാര്‍, അനില്‍കുമാര്‍ മീനപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.
















