തൊടുപുഴ : ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് സിപിഎം നടത്തിയ ഘോഷയാത്രയില്‍ ഗുരുദേവനെ കുരിശിലേറ്റിയതായി ചിത്രീകരിച്ചത് സാംസ്കാരിക കേരളത്തിന് നാണക്കേടായെന്ന് ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് എസ്. പത്മഭൂഷണ്‍ പറഞ്ഞു. കേരളത്തിലെ നവോത്ഥാന നായകന്മാരില് പ്രഥമസ്ഥാനത്ത് നില്ക്കുന്ന ഗുരുദേവനെ നിന്ദിക്കുവാന്‍ സിപിഎമ്മിനല്ലാതെ മറ്റൊരു സംഘടനയ്ക്കും സാധിക്കില്ല. ഭ്രാന്താലയമെന്നു വിശേഷിപ്പിച്ച ഈ കേരളത്തെ തീര്‍ത്ഥാലയമാക്കി മാറ്റുവാന്‍ മുഖ്യ പങ്ക് വഹിച്ച ഋഷീശ്വരനാണ് ശ്രീനാരായണ ഗുരുദേവന്. ഇതു മനസ്സിലാക്കാനാകാത്ത സിപിഎം എന്ന പാര്‍ട്ടിക്ക് കാലം തന്നെ മറുപടി കൊടുക്കും. ഇനി ഈ പാര്‍ട്ടിയുടെ സ്ഥാനം കേരളത്തേയും ഹിന്ദു ധര്‍മ്മത്തേയും സ്നേഹിക്കുന്ന ആരുടെ മനസിലും ഉണ്ടാവില്ല. ഇത്തരം ഹീനപ്രവര്ത്തിക്കെതിരെ കേരളത്തിലെ ജനമനസ്സാക്ഷി ഉണരണം. ഹിന്ദു ഐക്യവേദി ഇടുക്കി ജില്ലയില്‍ എല്ലാ താലൂക്ക് തലങ്ങളിലും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും എസ്. പത്മഭൂഷണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: