ചമ്പക്കുളം : ചമ്പക്കുളം മഠം മഹാലക്ഷ്മി ക്ഷേത്രത്തിന്റെ മുന്‍വശത്തുകൂടിയുളള വഴിയില്‍ വലിയ വാഹനങ്ങള്‍ (ചരക്കുവാഹനങ്ങള്‍ ഉള്‍പ്പെടെ) കയറരുതെന്ന കോടതി ഉത്തരവ് ലംഘിച്ച് ഗ്യാസ് ഏജന്‍സിയിലേയ്‌ക്ക് വലിയ വാഹനങ്ങള്‍ കയറുന്നതും, ക്ഷേത്ര പരിസരത്ത് സ്വകാര്യ വ്യക്തികള്‍ ക്ഷേത്രത്തിന്റെ അനുമതിയില്ലാതെ സാധനസാമഗ്രികള്‍ (കരിങ്കല്ലുകള്‍) ഇറക്കിവയ്‌ക്കുന്നതും അനുവദിക്കില്ലെന്ന് ഹിന്ദു ഐക്യവേദി കുട്ടനാട് താലൂക്ക് കമ്മററി.
രാത്രികാലങ്ങളില്‍ ഗ്യാസ് ഏജന്‍സിയിലേയ്‌ക്ക് വലിയ വാഹനങ്ങള്‍ കയറുന്നത് പോലീസിന്റെ അറിവോടെയാണ്. വാഹനങ്ങള്‍ വരുന്ന ദിവസങ്ങളില്‍ രാത്രികാല പെട്രോളിംഗ്് പോലും നിറുത്തിവച്ച് അവരെ സഹായിക്കുന്ന നടപടി പോലീസിന്റെ ഭാഗത്തു നിന്നും തുടര്‍ച്ചയായി ണണ്ടാകുന്നു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഹിന്ദു ഐക്യവേദി താലൂക്ക് കമ്മററി അറിയിച്ചു.
യോഗത്തില്‍ താലൂക്ക് പ്രസിഡന്റ് പി.സത്യശീലന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി.എന്‍ ജിനു, ജില്ലാ സെക്രട്ടറി വി.എന്‍ ദിലീപ്കുമാര്‍, താലൂക്ക് ജനറല്‍ സെക്രട്ടറി സി.സുനീഷ്, താലൂക്ക് ട്രെഷറര്‍ സി.ആര്‍ സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
















