മെയ്ന്‍പൂരി: കോണ്‍ഗ്രസിന്റെ തെറ്റായ നയങ്ങളാണ് ബിജെപിയെ കേന്ദ്രത്തില്‍ അധികാരത്തിലെത്തിച്ചതെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്. പ്രഖ്യാപിത മതേതര പാര്‍ട്ടികളും ഇതിന് സഹായം നല്‍കിയെന്നും മൂലായം പറഞ്ഞു.
സമാജ്‌വാദി പാര്‍ട്ടി മാത്രമാണ് ബിജെപിക്കെതിരെ പോരാടിയതെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ സൈനിക സ്‌ക്കൂളിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2017ലെ ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നിര്‍ണായകമാണെന്നും സമാജ്‌വാദി പാര്‍ട്ടി വീണ്ടും അധികാരത്തില്‍ എത്തുമെന്നും മുലായം അവകാശപ്പെട്ടു. പ്രധാനമന്ത്രിയാവുകയെന്നത് വലിയ കാര്യമല്ലായെന്നും പാവങ്ങളെ സേവിക്കലാണ് കഠിനമെന്നും അദ്ദഹം പറഞ്ഞു.
















