ദുബൈ: കണ്ണൂര്‍ ജില്ലയുടെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട്”മാറുന്ന കണ്ണൂര്‍ വികസനം, സാമൂഹ്യ ക്ഷേമം, പൗര ജീവിതം” എന്ന വിഷയത്തില്‍ ഒക്ടോബര്‍ 9 നു ദുബായില്‍ അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിക്കുവാന്‍ ദുബൈ കണ്ണൂര്‍ ജില്ലാ കെ എംസിസി തീരുമാനിച്ചു. രാഷ്ട്രീയ, സാമൂഹ്യ, ഉദ്യോഗസ്ഥ, വ്യവസായ രംഗത്തുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. യുഎയിലെ കണ്ണൂര്‍ ജില്ലക്കാരുടെ ഒത്തു ചേരലിന് സെമിനാര്‍ വേദിയാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. എ.സി. ഇസ്മായില്‍, ടി.പി.മഹമൂദ് ഹാജി, ഉസ്മാന് തലശ്ശേരി, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, റയീസ് തലശ്ശേരി (രക്ഷാധികാരികള്‍), ഒ.മൊയ്തു (ചെയര്മാന്), സൈനുദ്ധീന്‍ ചേലേരി (ജനറല്‍ കണ്‍വീനര്‍), വിവിധ കമ്മിറ്റികളുടെ ചെയര്മാന് ജനറല്‍ കണ്‍വീനര്‍മാരായി, കെ.ടി.ഹാഷിം ഹാജി, ശംസുദ്ധീന്‍ കൂത്തുപറമ്പ (പ്രോഗ്രാം), എ.സി.ഇസ്മായില്‍, ടി.പി.അബ്ബാസ് ഹാജി, പി.കെ.ഇസ്മായില്‍ (ഫിനാന്‍സ്), എന്‍.യു.ഉമ്മര്‍ കുട്ടി, ടി.പി. നാസര്‍, അലി കോയിപ്ര (റിസപ്ഷന്), രഗ്ദാദ് മൂഴിക്കര, ഹുസൈന് അള്ളാ0കുളം (കോര്‍ഡിനേഷന്‍), ഫൈസല്‍ മാഹി, മുനീര്‍ ഐക്കൊടിച്ചി(അഡ്മിനിസ്ട്രേഷന്), ഇസ്മായില്‍ എലാംകോട്, ഇബ്രാഹിം ഇരിട്ടി, ശരീഫ് പെരുമളാബാദ് (പ്രചാരണം), നൂറുദ്ദീന്‍ മണ്ടൂര്‍, സിദ്ധീഖ് മരുന്നന്‍ (സാംസ്കാരികം), കെ.വി.ഇസ്മായില്‍ ഹാജി, നസീര്‍ പാനൂര്‍ (മീഡിയ), അന്‍സാരി.കെ.പി, ഫാറൂഖ് കല്ല്യാശ്ശേരി (സ്റ്റേജ് ആന്‍ഡ് ഓഡിറ്റോറിയം), അയൂബ് പടേന, സമീര്‍ വേങ്ങാട് (വളണ്ടിയര്‍), ഷറഫുദ്ദീന് ഇരിട്ടി, ഷൗക്കത്ത് കണ്ണൂര്‍ (ട്രാന്‍സ്പോര്‍ട്ട്), സൈനുദ്ധീന്‍ തങ്ങള്‍, ഹമീദ് ഹാജി പയ്യന്നൂര്‍ (ഫുഡ് ആന്‍ഡ് ബീവറേജസ്) എന്നിവരെ തെരഞ്ഞെടുത്തു.
ദുബായ് കെഎംസിസി ട്രഷറര്‍ എ സി ഇസ്മായില്‍ പ്രവര്‍ത്തക കണ്വെന്ഷന് ഉല്‍ഘാടനം ചെയ്തു. എന്‍.യു.ഉമ്മര്‍ കുട്ടി അധ്യക്ഷത വഹിച്ചു. ടി.പി.മഹമൂദ് ഹാജി, ഒ. മൊയ്തു, റയീസ് തലശ്ശേരി, എം.വി നിസ്സാര്‍, ഫൈസല്‍ മാഹി, റഫീക്ക് കല്ലിക്കണ്ടി, ഹുസ്സയിന് അള്ളാ0കുളം, അലി കോയിപ്ര, ഷൗക്കത്ത് കണ്ണൂര്‍, റഫീഖ് കോറോത്ത്, ഹസ്സന് കുഞ്ഞി മൂന്നാംകുന്ന്, അലി ചാവശ്ശേരി, സമീര്‍ വേങ്ങാട്, ഷംസീര്‍ അഴീക്കോട്, ഫാറൂഖ് കല്ല്യാശ്ശേരി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സൈനുദ്ധീന്‍ ചേലേരി സ്വാഗതവും രഗ്ദാദ് മൂഴിക്കര നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: