ന്യൂദല്‍ഹി: അതിര്‍ത്തി സംഘര്‍ഷങ്ങള്‍ നിത്യേന വര്‍ധിച്ചുവരുന്നത് കണക്കിലെടുത്ത് ഭാരതവും പാക്കിസ്ഥാനും സൈനികതല ചര്‍ച്ചകള്‍ക്ക് ഒരുങ്ങുന്നു. അതിര്‍ത്തി കാക്കുന്ന ബിഎസ്എഫും പാക്കിസ്ഥാന്റെ റേഞ്ചേഴ്‌സും തമ്മിലാണ് ചര്‍ച്ച. സപ്തംബര്‍ ഒമ്പതിന് അമൃത്‌സറിലാണ് അഞ്ചു ദിവസത്തെ ചര്‍ച്ച .
ദിവസങ്ങളായി അതിര്‍ത്തി സംഘര്‍ഷഭരിതമാണ്. നിത്യേനയെന്നോണം വെടിവെപ്പുകള്‍ നടക്കുന്നുണ്ട്.2013ലാണ് ഇരുരാജ്യങ്ങളും സമാന രീതിയില്‍ അവസാനമായി കൂടിക്കാഴ്ച നടത്തിയത്.
അതിനിടെ ഇന്നലെയും ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ പാക് വെടിവെപ്പുണ്ടായി. പൂഞ്ചിലാണ് പാക് സൈന്യം ഭാരത പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്.
പാക്കിസ്ഥാന്റെ സൈനിക പോസ്റ്റില്‍ നിന്നാണ് ഭാരത സൈനിക പോസ്റ്റുകള്‍ക്ക് നെരെ വെടിവെപ്പ് നടന്നത്. ഭാരത സൈന്യം ശക്തമായി തിരിച്ചടിച്ചു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സൈനിക വക്താവ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഭാരത സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരു സൈനികന് പരിക്കേറ്റിരുന്നു. ഇന്നലെയും ആക്രമണമുണ്ടായതോടെ സപ്തംബറില്‍ മാത്രം അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളുടെ എണ്ണം ഏഴായി.
















