ചാരുംമൂട്: സിപിഎം അക്രമത്തിനെതിരെ ബിജെപി ഇന്ന് രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ നൂറനാട്, പാലമേല്‍ പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി അനില്‍ വള്ളികുന്നം അറിയിച്ചു. വാഹനഗതാഗതത്തെയും പാല്‍, പത്രം, ആശുപത്രി എന്നിവയെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇന്ന് വൈകിട്ട് നാലിന് മാമൂട് ജംഗ്ഷനില്‍ നിന്നും പ്രതിഷേധ പ്രകടനവും നൂറനാട് ജംഗ്ഷനില്‍ യോഗവും നടക്കുമെന്ന് ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് വെട്ടിയാര്‍ മണിക്കുട്ടന്‍, ജില്ലാ വൈസ് പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാര്‍, അഡ്വ.കെ.കെ. അനൂപ് എന്നിവര്‍ അറിയിച്ചു.
















