മാവേലിക്കര: യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അനില്‍ നൂറനാടിനെ കൊലപ്പെടുത്താനുള്ള സിപിഎം ശ്രമത്തിനെതിരെ യുവമോര്‍ച്ച ഇന്ന് ജില്ലയില്‍ കരിദിനവും പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിക്കും.
ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ നിന്നും അണികളുടെ വ്യാപകമായ കൊഴിഞ്ഞുപോക്കില്‍ വിളറി പൂണ്ട സിപിഎം ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര അട്ടിമറിക്കാനും അക്രമം ഉണ്ടാക്കുവാനുമുള്ള ശ്രമത്തിന്റെ ഭാഗമായി ശോഭായാത്രയില്‍ പങ്കെടുത്ത് വീട്ടിലേക്കു മടങ്ങിയ അനില്‍ നൂറനാടിനെ മാരകായുധങ്ങളുമായി വാഹനങ്ങളില്‍ എത്തി വഴിയില്‍ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു.
സിപിഎമ്മിന്റെ ഇത്തരത്തിലുള്ള കൊലപാതക രാഷ്‌ട്രീയത്തെയും അക്രമത്തെയും ശക്തമായി നേരിടുമെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്. സാജന്‍, ജില്ലാ ജനറല്‍ സെക്രട്ടറി അനില്‍ വാത്തുകുളങ്ങര എന്നിവര്‍ പറഞ്ഞു.
യുവമോര്‍ച്ച ജില്ലാ സെക്രട്ടറി അനില്‍ നൂറനാടിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഡിവൈഎഫ്‌ഐ ഗുണ്ടകളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യുവമോര്‍ച്ച ചെങ്ങന്നൂര്‍ നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
















