മറയൂര്‍ : യുവതിയെ നാളുകളായി മര്‍ദ്ദിച്ച സംഭവത്തില്‍ ഭര്‍ത്താവും അച്ഛനും അറസ്റ്റില്‍. പട്ടിക്കാട് സ്വദേശി വിജയകുമാര്‍, ഇയാളുടെ അച്ഛന് പെരുമാള്‍ എന്നിവരെയാണ് മറയൂര്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. വിജയകുമാറിന്റെ ഭാര്യ പളനിയമ്മയുടെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. പിടിയിലായവരെ റിമാന്റ് ചെയ്തു. കേസില്‍ വിജയകുമാറിന്റെ അമ്മ സരസ്വതിയെ പോലീസ് അന്വേഷിച്ച് വരികയാണ്. പത്ത് വര്‍ഷമായി ഭര്‍ത്താവും ബന്ധുക്കളും ക്രൂരമായി തന്നെ മര്‍ദ്ദിക്കാറുണ്ടായിരുന്നെന്ന് പളനിയമ്മ പോലീസില്‍ മൊഴി നല്‍കിയതിനെത്തുടര്‍ന്നാണ് പോലീസ് നടപടി. സരസ്വതിയേയും ഉടന്‍ പിടികൂടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: