വിശാഖപട്ടണം: ആന്ധ്രാപ്രദേശിനെ വിജ്ഞാനത്തിന്റെ കേന്ദ്രമാക്കി മാറ്റുവാനായി അധ്യാപകര്‍ സഹായിക്കണമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. 2019 ഓടെ നൂറ് ശതമാനം സാക്ഷരത നേടുകയാണ് ലക്ഷ്യമെന്നും നായിഡു പറഞ്ഞു.
ഇപ്പോള്‍ സാക്ഷരതാ നിരക്ക് 67 ശതമാനമാണ്. രാജ്യത്തിന്റെ വികസനത്തിനും ദാരിദ്യ നിര്‍മ്മാര്‍ജ്ജനത്തിനും വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് നല്ല നിലയിലാണ് ആന്ധ്രയെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്ര സര്‍വകലാശാലയില്‍ നടന്ന അധ്യാപകദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ട കുട്ടികള്‍ക്ക് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നല്‍കുവാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ആവശ്യമെങ്കില്‍ കൂടുതല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ സ്ഥാപിക്കുമെന്നും നായിഡു പറഞ്ഞു.
















