പിണറായി: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് തയ്യാറാക്കിയ പായസത്തില്‍ സിപിഎം സംഘം മലിനജലമൊഴിച്ചു. പിണറായി ചേരിക്കലിലാണ് വിതരണത്തിന് വേണ്ടി തയ്യാറാക്കുന്നതിനിടെ പായസം മലിനമാക്കിയത്. പായാസമുണ്ടാക്കാനുള്ള തയ്യാറെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ പ്രദേശത്തെ സിപിഎമ്മുകാര്‍ ഭീഷണി മുഴക്കിയിരുന്നു. പായസം വിതരണത്തിന് സമ്മതിക്കില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഭീഷണി അവഗണിച്ചാണ് പായസം തയ്യാറാക്കിയത്. സംഭവത്തെത്തുടര്‍ന്ന് സ്ഥലത്തെത്തിയെ പോലീസുകാരെയും സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തി. പായസ വിതരണത്തിന് പോലീസ് സഹയിച്ചാല്‍ ആരെയും വെറുതെവിടില്ലെന്നും ഇവര്‍ പറഞ്ഞു. അവസാനം പോലീസിന്റെ സാന്നിധ്യത്തില്‍ തന്നെ പായസം തയ്യാറാക്കി വിതരണം ചെയ്തു. സിപിഎം സംഘത്തിന്റെ ഭീഷണിയെ അവഗണിച്ച് നിരവധിപ്പേര്‍ സ്ഥലത്തെത്തി പായസം കുടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: