മഞ്ചേരി: ദ്വാപരയുഗത്തിന്റെ സ്മരണകള്‍ ഉണര്‍ത്തി നാളെ ശ്രീകൃഷ്ണ ജയന്തി. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ആയിരം ശോഭായാത്രകള്‍ സംഘടിപ്പിക്കും. വീഥികളില്‍ നിറയുന്ന ഉണ്ണികണ്ണന്മാരും രാധമാരും കാണികളുടെ ഉള്‍പ്പുളകങ്ങള്‍ ഏറ്റുവാങ്ങും. ശ്രീകൃഷ്ണനെ ഗുരുവായി കാണുന്ന ബാലഗോകുലം കുട്ടികള്‍ക്ക് ഉല്ലസിക്കാനുള്ള ബാലദിനം കൂടിയാണ് ശ്രീകൃഷ്ണജയന്തി. ആഘോഷത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ബാലഗോകുലം മലപ്പുറം ജില്ലാ കാര്യദര്‍ശി ടി.പ്രവീണ്‍ അറിയിച്ചു.
‘നാടിനു കാവ്, വീടിനു ഗോവ്, മണ്ണിനും മനസ്സിനും പുണ്യം’എന്നതാണ് ഈവര്‍ഷത്തെ ശ്രീകൃഷ്ണജയന്തി സന്ദേശം. കാവുകളും കുളങ്ങളും നശിപ്പിക്കാതെ സൂക്ഷിച്ച് പ്രകൃതി സംരക്ഷണം ഉറപ്പാക്കുക, ഗോസംരക്ഷണത്തിലൂടെ വേദ സംസ്‌കാരത്തെ നിലനിര്‍ത്തുക എന്ന കാര്യം ശ്രീകൃഷ്ണജയന്തി ആഘോഷത്തിലൂടെ സമൂഹത്തെ ബോധവല്‍കരിക്കും. ആഘോഷങ്ങളുടെ ഭാഗമായി പതാകാദിനം, ഗോപൂജകള്‍, ശ്രീകൃഷ്ണ ഭജനസന്ധ്യകള്‍, കുടുംബ സംഗമങ്ങള്‍ എന്നിവ നടന്നു കഴിഞ്ഞു.
നിലമ്പൂര്‍, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി, കാളികാവ്, മഞ്ചേരി, മലപ്പുറം, കോട്ടയ്‌ക്കല്‍, ഊരകം എന്നിവിടങ്ങളില്‍ മഹാശോഭായാത്രകള്‍ നടക്കും. നിലമ്പൂരിലെ ശോഭായാത്രയ്‌ക്ക് താലൂക്ക് കാര്യദര്‍ശി മരുത പ്രദീപ്, ബാലഗോകുലം ജില്ലാ രക്ഷാധികാരി ജി.അരവിന്ദാക്ഷന്‍, മധുസൂദനന്‍, മേഖലാ കാര്യദര്‍ശി കെ.വി.കൃഷ്ണന്‍കുട്ടി, സായ്കുമാര്‍, കെ.കൃഷ്ണദാസ് എന്നിവര്‍ നേതൃത്വം നല്‍കും.
പെരിന്തല്‍മണ്ണയില്‍ ബാലഗോകുലം താലൂക്ക് കാര്യദര്‍ശി പ്രമോദ് എടയാറ്റൂര്‍, ജില്ലാ സംഘടനാ കാര്യദര്‍ശി സുമേഷ്, ജില്ലാ സഹകാര്യദര്‍ശി ഉണ്ണികൃഷ്ണന്‍ കടുങ്ങപുരം എന്നിവര്‍ നേതൃത്വം നല്‍കും. മലപ്പുറത്തെ ശോഭായാത്രകള്‍ക്ക് താലൂക്ക് കാര്യദര്‍ശി കെ.ബിനോജ്, സംഘടനാകാര്യദര്‍ശി. ഷൈജുതലകാപ്പ്, വേലായുധന്‍ചൂനൂര്‍, മധുകോട്ടൂര്‍, ഗണേശന്‍ചൂനൂര്‍, ജില്ലാ ഖജാന്‍ജി മോഹനന്‍ ഇന്ത്യനൂര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
കോണ്ടോട്ടിയിലെ ശോഭായാത്രകള്‍ക്ക് ജ്യോതിഷ് പുളിക്കല്‍, പഴശ്ശി സുനില്‍ എന്നിവര്‍ നേതൃത്വം നല്‍കും.
മഞ്ചേരിയില്‍ ജില്ലാ കാര്യദര്‍ശി ടി.പ്രവീണ്‍, ജില്ലാ അദ്ധ്യക്ഷന്‍ എം.സി.കൃഷ്ണന്‍കുട്ടി, എന്‍.കെ.വിനോദ്, ഡോ:സി.വി.സത്യനാഥന്‍ എന്നിവര്‍ നേതൃത്വം നല്‍കും.
കോട്ടയ്‌ക്കല്‍ വിശ്വംഭര ക്ഷേത്ര പരിസരത്തുനിന്ന് ആരംഭിക്കുന്ന മഹാശോഭായാത്രയുടെ ഉദ്ഘാടനത്തില്‍ ബാലഗോകുലം സംസ്ഥാന സെക്രട്ടറി സ്മിത വത്സലന്‍പങ്കെടുക്കും.
കാളികാവ് താലൂക്കിലെ ആഘോഷങ്ങള്‍ക്ക് താലൂക്ക് കാര്യദര്‍ശി ശിവദാസന്‍ നേതൃത്വം നല്‍കും.
തേഞ്ഞിപ്പലം: ശ്രീകൃഷ്ണജയന്തി ആഘോത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള പതാകദിനത്തോടെ നാടെങ്ങും ഉത്സവഛായ ദൃശ്യമായി തുടങ്ങി. നാളെയാണ് ശ്രീകൃഷ്ണജയന്തി കൊടിതോരണങ്ങള്‍ ഫഌക്‌സ് ബോര്‍ഡുകള്‍ പോസ്റ്ററുകളും മററും ഗ്രാമങ്ങളില്‍ പോലും നവചൈതന്യം പകരാനായുയര്‍ന്നു. വിവിധ കേന്ദ്രങ്ങളില്‍ ഗോപൂജകള്‍ നടന്നു. ഉറിയടിയും കായികമത്സരങ്ങളും ആഘോഷം വിത്യസ്തമാക്കും. ചെനക്കലങ്ങാടി പാപ്പനുര്‍ നീരോല്‍പാലം ചൊവ്വയില്‍ ശിവക്ഷേത്രം, കൊടുവായൂര്‍, ഒളകര പുത്തൂര്‍ തുടങ്ങി നിരവധി കേന്ദ്രങ്ങളില്‍ ചിത്രരചനാ മത്സരങ്ങള്‍ നടന്നു. കാലിക്കറ്റ് സര്‍വകലാശാല മണ്ഡലത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനംശ്രദ്ധേയമായി. കാടാമ്പുഴ കൃഷ്ണന്‍ മാസ്റ്റര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. അഞ്ചിന് വൈകീട്ട് നടക്കുന്ന ശോഭായാത്രകള്‍ പ്രധാന കേന്ദ്രങ്ങളില്‍ സംഗമിക്കും. തുടര്‍ന്ന് മഹാശോഭയാത്രയായി സമാപനകേന്ദ്രങ്ങളിലെത്തിച്ചേരും. ശ്രീകൃഷ്ണ വേഷമിട്ട ഉണ്ണിക്കണ്ണന്മാര്‍ ഗോപികാഗോപന്മാര്‍ നിശ്ചലദൃശ്യങ്ങള്‍ ഭജനസംഘങ്ങള്‍ എന്നിവ ശോഭായാത്രക്ക് മാറ്റ് കൂട്ടും. ശ്രീകൃഷ്ണ കഥാകഥനം പ്രസാദവിതരണം എന്നിവയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: