മാഹി: ചാലക്കര ആയുര്‍വേദ കോളേജില്‍ അനധികൃതമായി നിയമിച്ച സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിഞ്ഞ ഉദ്യോഗസ്ഥരെ ഒഴിവാക്കണമെന്നും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഒഴിവാക്കിക്കൊണ്ടും എഴുത്തുപരീക്ഷ ഇല്ലാതെയും ഇന്റര്‍വ്യൂ പ്രസഹനമാക്കിക്കൊണ്ട് അഴിമതിയിലൂടെ നടക്കുന്ന നിയമനങ്ങളെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തി ശക്തമായ നടപടികള്‍ ബന്ധപ്പെട്ട അധികൃതര്‍ക്കെതിരെ സ്വീകരിക്കണമെന്നും ബിജെപി മാഹി മേഖലാ കമ്മറ്റി ലഫ്.ഗവര്‍ണര്‍ക്ക് നല്കിയ മെമ്മോറാണ്ടത്തില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ നാല്‍പ്പതു വര്‍ഷമായി മാഹി ബൈപ്പാസുമായി ബന്ധപ്പെട്ട് ഭൂമിയും വീടും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് എത്രയും വേഗം ന്യായമായ നഷ്ടപരിഹാരം ലഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മാഹി ഫിഷിംഗ് ഹാര്‍ബര്‍ പ്രവൃത്തിയുമായി ബന്ധപ്പെട്ട അഴിമതികളെക്കുറിച്ച് സിബിഐ അന്വേഷണം നടത്തുക, സര്‍ക്കാര്‍ ഓഫീസുകളില്‍ ഒഴിഞ്ഞു കിടക്കുന്ന മുഴുവന്‍ തസ്തികകളിലേക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തുക, പുതുശ്ശേരിയിലെയും മാഹിയിലെയും ബസ് ചാര്‍ജ്ജ് ഏകീകരിക്കുക, മുഴുവന്‍ താത്കാലിക ജീവനക്കാരെയും സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ സ്ഥിരപ്പെടുത്തുക, മിതമായ നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുക, കാമരാജ് ഹൗസിങ്ങ് ലോണ്‍ പ്രകാരം കുടിശ്ശിക കിട്ടാനുള്ള മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും കുടിശ്ശിക അടിയന്തിരമായി അനുവദിക്കുക, സര്‍ക്കാര്‍ വാങ്ങിവെച്ച ഭൂമിയുടെ രേഖകള്‍ തിരിച്ചുനല്‍കുക, സ്വകാര്യ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുതി വകുപ്പ് ഓഫീസ്, ലൈബ്രറി മുതലായവ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലേക്ക മാറ്റുക തുടങ്ങിയ ആവശ്യങ്ങളും ബിെജപി സംസ്ഥാന കമ്മറ്റി മെമ്പര്‍ വി.ബാലന്, മാഹി മേഖലാ പ്രസിഡണ്ട് സി.കെ.രവീന്ദ്രന് തുടങ്ങിയവര്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: