തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ ഓപ്പറേഷന് അനന്തയുടെ ഭാഗമായും കരമന-കളിയിക്കാവിള ദേശീയ പാത വികസനത്തിന്റെ പേരിലും ജില്ലാ കളക്ടര്‍ നടത്തുന്ന ഹിന്ദുവിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ചുകൊണ്ട് വിവിധ ഹൈന്ദവ സംഘടനകള്‍ ഇന്ന് രാവിലെ 10ന് കളക്ടറുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സമിതിയംഗം തിരുമല അനില്‍ അറിയിച്ചു.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ നിന്നിരുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള അരയാല്‍ വെട്ടിമുറിച്ചത് ആരുടെയും അനുവാദമില്ലാതെയാണ്. ക്ഷേത്രത്തിന്റെ വാസ്തുവിന്റെ ഭാഗമായ കല്ലാനയെ പിഴുതുമാറ്റാന്‍ ശ്രമം നടത്തി. അഭേദാനന്ദാശ്രമത്തിനടുത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിന്റെ അരയാല്‍ മുറിച്ചുമാറ്റുകയും അമ്പലം പൊളിച്ചുമാറ്റാന്‍ കളക്ടര്‍ നോട്ടീസും കൊടുത്തുകഴിഞ്ഞു. ആര്യശാലയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തെ ജെസിബി കൊണ്ട് ഇടിച്ചുനിരത്തി. നഗരത്തിലെ വെള്ളപ്പൊക്ക നിവാരണത്തിനുവേണ്ടി ഇതെല്ലാം ചെയ്യുമ്പോഴും പൊളിച്ചുമാറ്റിയ ക്ഷേത്രങ്ങള്‍ക്ക് വേണ്ടത്ര സ്ഥലം കൊടുക്കാന്‍പോലും ഈ കളക്ടര്‍ തയ്യാറായിട്ടില്ല.
കരമന- കളിയിക്കാവിള ദേശീയ പാതയില്‍ പാപ്പനംകോടിനടുത്ത് സ്ഥിതിചെയ്യുന്ന മുസ്ലീങ്ങള്‍ ആരാധനപോലും നടത്താത്ത ഒരു കബര്സ്ഥാന് മാറ്റാനുള്ള ധൈര്യം ഈ തീവ്രവാദ സംഘടനകളുടെ കേന്ദ്രമാണ്. നാടിന്റെ വികസനമാഗ്രഹിക്കുന്ന മുസ്ലീം സമുദായംപോലും ഈ കബര്സ്ഥാനുവേണ്ടി വാദമുന്നയിക്കുന്നില്ല. ഹിന്ദുക്കളുടെ ഈ ആരാധനാലയങ്ങളെല്ലാം ആരോടും ചോദിക്കാതെ ഇടിച്ചുനിരത്തിയ ജില്ലാകളക്ടര്‍ ആദ്യം ചെയ്യേണ്ടത് ആയിരക്കണക്കിന് വാഹനങ്ങള്‍ നിതേ്യന കടന്നുപോകുന്നതും വലിയ ഗതാഗതകുരുക്ക് ഉണ്ടാകുന്നതുമായ റോഡിനു തടസ്സമായി നില്ക്കുന്ന ഈ കെട്ടിടം മാറ്റണമായിരുന്നു. ഇപ്പോള്‍ കോടികള്‍ വിലവരുന്ന ടെലികോം ട്രെയിനിംഗ് സെന്ററിന്റെ വസ്തു ബലാല്‍ക്കാരമായി കയ്യേറി കബര്സ്ഥാന് പകരം കൊടുക്കുവാന്‍ നടത്തുന്ന നീക്കം അപലപനീയമാണ്.
സംഘടിതമായ ഇത്തരം രാഷ്ട്രവിരുദ്ധ ശക്തികളുടെ മുന്നില്‍ മുട്ടുമടക്കുകയാണ് ജില്ലാകളക്ടറും ഭരണകൂടവും. ഇപ്പോള്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ അടിയിലൂടെ ഒഴുകുന്ന തെക്കനംകര ടണല്‍വഴി നഗരത്തിലെ മുഴുവന്‍ മാലിന്യങ്ങളും കടത്തിവിടാന്‍ ജില്ലാകളക്ടറും സംസ്ഥാന ചീഫ് സെക്രട്ടറി ജിജി തോംസണും നടത്തുന്ന നീക്കം ഹിന്ദുക്കളുടെ വിശ്വാസത്തിനുമേലെയുള്ള കടന്നുകയറ്റമാണ്. ജില്ലാകളക്ടര്‍ നടത്തുന്ന ഇത്തരം ഹിന്ദുവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചുകൊണ്ട് കളക്ടറുടെ വസതിയിലേക്ക് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് നടത്തുന്നതെന്നും തിരുമല അനില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: