കുമളി ചെക്ക് പോസ്റ്റുവഴി കഞ്ചാവ് വ്യാപകമായി ഒഴുകുന്നുണ്ട്. എക്സൈസ് സംഘം ദിവസേന കഞ്ചാവ് പിടികൂടുന്നു. എന്നാല്‍ പോലീസ് കഞ്ചാവ് വേട്ടയില്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് വിലയിരുത്തപ്പെടുന്നു
ഇടുക്കി: ജില്ലയില്‍ പുതിയ എസ്.ഐമാര്‍ എത്തിയിട്ട് ഒരു മാസത്തോളമാകുന്നു. എന്നാല്‍ ഒറ്റ എസ്.ഐ പോലും മികവ് പുലര്‍ത്തുന്നില്ലെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഓണക്കാലത്ത് ഗുരുതരമായ ഒരു കേസുപോലും
പുതിയ എസ്.ഐമാര്‍ പിടിച്ചില്ല. പുതിയ എസ്.ഐമാര്‍ എത്തിയ പല സ്റ്റേഷനുകളുടെ പരിധിയിലും കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍. തൊടുപുഴയില്‍ തിരുവോണ രാത്രിയില്‍ ഉണ്ടായ അക്രമ സംഭവങ്ങള്‍ തടയുന്നതിന് പോലീസിന് കഴിഞ്ഞില്ല. ഇപ്പോഴും സംഘര്‍ഷത്തിന് അയവ് വരുകയോ കൊലപാതകക്കേസില്‍ ഉള്‍പ്പെട്ടവരെ പിടികൂടുന്നതിനോ കഴിഞ്ഞിട്ടില്ല. കാര്യമായി പട്രോളിംഗ് നടത്തുന്നുമില്ല. മൂന്നാറില്‍ ക്ഷേത്രത്തിന്റെ ശ്രീകോവില്‍ കുത്തിത്തുറന്ന്് മോഷണം നടത്തിയതും പോലീസന്റെ വീഴ്ചയായി കണക്കാക്കുന്നു. തന്ത്രപ്രധാനമായ പോലീസ് സ്റ്റേഷനാണ് കുമളി. കുമളി ചെക്ക് പോസ്റ്റുവഴി കഞ്ചാവ് വ്യാപകമായി ഒഴുകുന്നുണ്ട്. എക്സൈസ് സംഘം ദിവസേന കഞ്ചാവ് പിടികൂടുന്നുണ്ട്. എന്നാല്‍ പോലീസ് കഞ്ചാവ് വേട്ടയില്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് വിലയിരുത്തപ്പെടുന്നു.ശാന്തന്‍പാറ പോലീസ് സ്റ്റേഷന് പരിധിയില്‍ പട്ടാപ്പകല്‍ സിപിഎം സംഘം ബിജെപി സംഘടിപ്പിച്ച യോഗത്തിലേക്ക് ഇരച്ചുകയറി അക്രമം നടത്തിയതും പോലീസന്റെ വീഴ്ചയാണ്. പ്രതികള്‍ക്കെതിരെ നിയമ നടപടി കൈക്കൊള്ളാന്‍ പോലീസ് പരാജയപ്പെടുകയും ചെയ്തു. പുതിയ എസ്.ഐമാര്‍ മിക്കവരും ചാര്‍ജെടുത്ത് ഒരു മാസം തികയും മുന്‍പ് ദിവസങ്ങളോളം അവധിയെടുത്തതും ചര്‍ച്ചയായിട്ടുണ്ട്. പുതിയ എസ്.ഐമാരെ ഫോണില്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാറുമില്ല. സര്‍ക്കാര്‍ സൗജന്യ നിരക്കില്‍ നല്കുന്ന ഫോണ്‍ കണക്ഷനിലേക്ക് എത്തുന്ന കോളുകള്‍ എടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കടമയുണ്ട്. കൃത്യ നിര്വ്വഹണക്കിന്റെ ഭാഗമാണത്. കുറ്റകൃത്യങ്ങള്‍ ഫോണില്‍ വിളിച്ച് അറിയിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. രേഖാമൂലം പരാതിപ്പെടാത്തതിനാലാണ് പല എസ്.ഐമാര്‍ക്കെതിരെയും നടപടിയുണ്ടാകാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: