കാസര്‍കോട്: ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന സിപിഎം നിലനില്‍പ്പിനുവേണ്ടി ആദര്‍ശം ബലികഴിച്ചിരിക്കുകയാണെന്ന് ദക്ഷിണകന്നഡ എംപി നളീന്‍കുമാര്‍ കട്ടീല്‍ പറഞ്ഞു. ബിജെപി കാസര്‍കോട് നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും ജനങ്ങളെ കബളിപ്പിച്ച് വോട്ടുവാങ്ങി വിജയിച്ച് ഡല്‍ഹിയിലെത്തുമ്പോള്‍ ഒരു പാര്‍ട്ടിയായി മാറുകയാണ്. ഇരു മുന്നണികളും കേരളം മാറി മാറി ഭരിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്താതെ നരേന്ദ്ര മോദി സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങളെ കുറ്റം പറയുകയാണ് ചെയ്യുന്നത്. കേരളത്തിലെ റബ്ബര്‍ കര്‍ഷകരുടേയും, കാര്‍ഷിക പ്രശ്നങ്ങളുടേയും പരിഹാരത്തിനായി കേരളത്തിലെ എംപിമാരെ കൂട്ടി കേന്ദ്രമന്ത്രിയെ കാണാന്‍ അവസരം ഉണ്ടാക്കിക്കൊടുത്തതായും അദ്ദേഹം പറഞ്ഞു.
ഉഡുപ്പി, കുന്താപുരം ദേശീയപാതയുടെ പണികള്‍ പൂര്‍ത്തിയാകുമ്പോഴും കേരളത്തില്‍ ഇതുവരെയായും ഒരുതരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളും നടത്താന്‍ സാധിച്ചിട്ടില്ല. കേരളത്തിലെ ജനങ്ങളെല്ലാം തന്നെ ബിജെപിയെ സ്വീകരിക്കുന്ന കാഴ്ചയാണ് കാണുന്നത്. സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും നിരവധി പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് വന്നുകൊണ്ടിരിക്കുന്നു. കേരളം കാവിമയമാകാന്‍ അധികനാള്‍ വേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോക രാജ്യങ്ങള്‍ പോലും ഭാരതത്തെ അംഗീകരിക്കുന്ന വികസന പ്രവര്‍ത്തനങ്ങളാണ് നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നതെന്നും നളീന്‍കുമാര്‍ കട്ടീല്‍ കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ കാസര്‍കോട് മണ്ഡലം പ്രസിഡന്റ് സുധാമ ഗോസാഡ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്, സംസ്ഥാന സമിതിയംഗം പി.രമേഷ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി. ആര്.സുനില്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള.സി.നായ്ക്, ദേശീയ സമിതിയംഗം എം.സഞ്ജീവഷെട്ടി, യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ വിജയകുമാര്‍റൈ, ബിജെപി ജില്ലാ പ്രസിഡന്റ് പി. സുരേഷ്കുമാര്‍ ഷെട്ടി, രാമപ്പ മഞ്ജേശ്വരം, ജി.ചന്ദ്രന്, ശൈലജഭട്ട്, ശിവകൃഷ്ണ ഭട്ട്, ചന്ദ്രശേഖരന്, പുല്ലൂര്‍ കുഞ്ഞിരാമന്, ഹരിചന്ദ്ര മഞ്ചേശ്വരം, മാധവന് മാഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഹരീഷ് നാരംപാടി സ്വാഗതം പറഞ്ഞു.
ബിജെപി കാസര്‍കോട് നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പൊതുയോഗം നളീന്‍കുമാര്‍ കട്ടീല്‍ എംപി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: