മഹാന്മാരുടെ ജീവിതം ലോകനന്മക്കായി ഉഴിഞ്ഞുവെച്ചതുകൊണ്ട് കാലം അവരെ ഗുരുനാഥരായി എക്കാലവും വാഴ്ത്തി ആരാധിക്കാറാണ് പതിവ്. അവരുടെ ജീവിതത്തില്‍ ഉടനീളം അനീതികള്‍ക്കെതിരെ വാക്കും കര്‍മ്മവും കൊണ്ട് വെളിച്ചം പകര്‍ന്ന ധിഷണാശാലികളായതുകൊണ്ട് തന്നെ ഗുരു എന്ന മഹത്വത്തിന് അര്‍ഹരായി.
മുക്കാന്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ സമൂഹത്തില്‍ ഉച്ചനീചത്വങ്ങള്‍ കൊടികുത്തി വാണിരുന്ന കാലത്ത് നാട്ടാചാര്യന്മാര് സാമൂഹ്യനീതിക്ക് വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ചിരുന്നു. ജാതിമേലാളന്മാരുടെയും കയ്യൂക്കുള്ളരുടെയും പ്രമാണിത്ത വാഴ്ച കൊണ്ട് പൊറുതിമുട്ടിയ സാധാരണക്കാരായ മാനവര്‍ക്ക് ഉള്‍ക്കരുത്തും അറിവും നല്കിയ ആചാര്യന്മാരെ എഴുത്തച്ഛന് എന്ന് വിളിച്ചുപോന്നു. വേദ ഉപനിഷത്തുകള്‍ സാധാരണക്കാര്‍ക്ക് പകര്‍ന്നും അതിന്റെ ഭാഗദേയമായ സമത്വാരാധന എന്ന പൂജാദികര്‍മ്മങ്ങള്‍ ഉപദേശിച്ച് നല്‍കിയും കിട്ടിയവര്‍ മറ്റു ളള ശിഷ്യര്‍ക്ക് കൊടുക്കുകയും ചെയ്യുന്ന പാരമ്പര്യമാണ് മലബാറിന്റെ ശ്രേഷ്ഠത. ജാതി, മത, വര്‍ണ്ണ വലിപ്പ വ്യത്യാസമില്ലാതെ ഈ പൂജാദികര്മ്മങ്ങളായിരിക്കാം സമത്വവും സോഷ്യലിസവും സ്നേഹവുംകൊണ്ട് ആദി അടിത്തറ കെട്ടിയത്. ഇത്തരം എഴുത്തച്ഛന്മാര് ദേശങ്ങളില്‍ നിന്ന് ദേശങ്ങളിലേക്ക് ഈ പൂജാ സമ്പ്രദായം വ്യാപിച്ചിരുന്നതായി ചരിത്രരേഖകളില്‍ പ്രതിപാദിക്കുന്നുമുണ്ട്. അത്തരം എഴുത്തച്ഛന്മാരില് പ്രധാനിയായ ഒരാളായിരുന്നു സമാധിഷ്ഠനായ കുഞ്ഞിക്കണ്ണന് എഴുത്തച്ഛന് എന്ന നമ്പ്രത്തച്ചന്‍. 1114 ചിങ്ങം 16 ന് സമാധി വരിച്ച ഗുരുനാഥന്റെ സ്മരണ കോലത്തുനാട് നെഞ്ചേറ്റുന്നു.
അതിമാനുഷ ഗണത്തിലെ മന്ത്ര, താന്ത്രിക, പൂജാധിപനും മുച്ചിലോട്ട് ഭഗവതിയുടെ ആചാരസ്ഥാനികനും വിശേഷിച്ച് ജ്യോതിഷ പണ്ഡിതനും എഴുത്തച്ഛനും സാമൂഹിക പരിഷ്കര്‍ത്താവെന്നും വിശേഷിപ്പിക്കാവുന്ന ബഹുമുഖ പ്രതിഭാശാലിയും ആയ കുഞ്ഞിക്കണ്ണനെഴുത്തച്ഛനെ കോലത്ത് മന്നല്‍ ശ്രേഷ്ഠമായ സ്ഥാനം നല്കി ആദരിച്ചതും ചരിത്രം.
നമ്പ്രത്തച്ഛന് എന്ന വീരപദവി നല്കി ചിറക്കല്‍ കോവിലകത്തെ പ്രധാന ജ്യോതിഷിയാക്കി. ഉത്തരകേരളത്തിലെ മറ്റു ജ്യോതിഷികള്‍ക്ക് പ്രശ്നത്താല്‍ തെളിയാത്ത തമ്പുരാന്റെ ആഭരണപ്പെട്ടി എവിടെയെന്ന് കുഞ്ഞിക്കണ്ണന് എഴുത്തച്ഛന് പ്രശ്നമുഖാന്തിരം കണ്ടുപിടിച്ചുകൊടുത്തതിന് തമ്പുരാന് വിലപ്പെട്ട പാരിതോഷികങ്ങള്‍ നല്കി. അതാവട്ടെ നമ്പ്രത്തമ്മയുടെ വിഗ്രഹത്തില്‍ ചാര്‍ത്തിയതും ഒളിമങ്ങാത്ത ഓര്‍മ്മയായി പഴമക്കാര്‍ ഇന്നും പറഞ്ഞുവരുന്നുണ്ട്. ഇന്നാണ് അദ്ദേഹത്തിന്റെ സമാധിദിനം. അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി ഇന്ന് വിശേഷാല്‍ പൂജകളും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: