വാഗമണ്‍: അവധി ആഘോഷിക്കാനെത്തുന്ന സഞ്ചാരികളെക്കൊണ്ട് വാഗമണ്‍ നിറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ആയിരക്കണക്കിന് സഞ്ചാരികളാണ് വാഗമണ്ണിലെത്തി പ്രകൃതി സൗന്ദര്യം ആസ്വദിച്ച് മടങ്ങിയത്. തിരക്ക് വര്‍ദ്ധിച്ചതോടെ മൊട്ടക്കുന്നുകളിലും പൈന്മരക്കാടുകളിലും മാലിന്യം കുന്നുകൂടുകയാണ്. പൈന്മരക്കാട്ടില് സഞ്ചാരികള്‍ വലിച്ചെറിഞ്ഞ ഭക്ഷണാവശിഷ്ടങ്ങളും മറ്റും ഈച്ചയാര്ത്ത്് ചിതറിക്കിടക്കുന്നു. ഇവ നീക്കം ചെയ്യുന്നതിനുള്ള നടപടി ടൂറിസം വകുപ്പിന്റെ ഭാഗത്തുനിന്നോ ഏലപ്പാറ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: