തൊടുപുഴയിലും കട്ടപ്പനയിലും പ്രസംഗിക്കും
തൊടുപുഴ : പാര്‍ലമെന്റ് സ്തംഭനത്തിലൂടെ നാടിന്റെ പുരോഗതിക്ക് അത്യാവശ്യമായ ബില്ലുകള്‍ പാസാക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഇടത്- കോണ്‍ഗ്രസ്സ് മുന്നണികളുടെ കാപട്യം തുറന്നുകാണിക്കാന്‍ ബിജെപി രാജ്യവ്യാപകമായി വിശദീകരണ യോഗം സംഘടിപ്പിക്കുന്നു.
പാര്‍ട്ടിയുടെ എം.പിമാരും മന്ത്രിമാരുമാണ്
വിശദീകരണ
ചടങ്ങുകളില്‍ മുഖ്യമായി പങ്കെടുക്കുന്നത്. ഇടുക്കി ജില്ലയില്‍ തൊടുപുഴയിലും കട്ടപ്പനയിലുമാണ് ഇന്ന് വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. മുംബൈയിലെ ബിജെപി എംപി ഗോപാല്‍ ഷെട്ടിയാണ് രണ്ട് ചടങ്ങുകളിലെയും മുഖ്യ പ്രഭാഷകന്‍. തൊടുപുഴ മുന്‍സിപ്പല്‍ മൈതാനിയില്‍ രാവിലെ 11നാണ് സമ്മേളനം നടക്കുന്നത്.
കട്ടപ്പനയില്‍ വൈകിട്ട് നാലിനാണ് പരിപാടി. തൊടുപുഴയില്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി ബിനു ജെ കൈമളും കട്ടപ്പനയില്‍ ജില്ലാ പ്രസിഡന്റ് പി.എ വേലുക്കുട്ടനുമാണ് നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: