അരൂര്‍: ദേശീയ പണിമുടക്കില്‍നിന്ന് പീലിങ് ഷെഡ്ഡുകളെയും സമുദ്രോത്പന്ന സംസ്‌കരണ കയറ്റുമതി ശാലകളെയും ഒഴിവാക്കണമെന്ന് ചേംബര്‍ ഓഫ് കേരളാ സീ ഫുഡ് ഇന്‍ഡസ്ട്രീസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ട്രോളിങ് നിരോധനവും തുടര്‍ന്നുള്ള ഓണം അവധി മൂലവും സമുദ്രോത്പന്ന വ്യവസായം പാടേ സ്തംഭിച്ചിരിക്കുകയാണ്. രൂക്ഷമായ മത്സ്യക്ഷാമവും വ്യവസായത്തെ ബാധിച്ചിട്ടുണ്ട്. ഇതിനിടെ, വരുന്ന ദേശീയ പണിമുടക്കില്‍ സമുദ്രോത്പന്ന വ്യവസായം ഉള്‍പ്പെട്ടാല്‍ ലക്ഷങ്ങളുടെ നഷ്ടം സംഭവിക്കും. വ്യവസായത്തിന്റെ നിലവിലുള്ള മാന്ദ്യം മനസ്സിലാക്കി പണിമുടക്കില്‍നിന്ന് ഒഴിവാക്കണമെന്ന് ചേംബര്‍ സംസ്ഥാന പ്രസിഡന്റ് വി.പി. ഹമീദ്, സെക്രട്ടറി വി.കെ. ഇബ്രാഹിംകുട്ടി എന്നിവര്‍ ആവശ്യപ്പെട്ടു.
















