നഗരത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി സിപിഎം – ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ ക്രമണത്തിനെതിരെ വന്‍ പ്രതിഷേധം. മൂന്നാം ദിവസവും നഗരത്തെ ഭീതിയിലാഴ്ത്തിയ സിപിഎം കാപാലികര്‍ക്കെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. സിപിഎം പ്രവര്‍ത്തകര്‍ അക്രമണം അഴിച്ചുവിട്ടിട്ടും ഇവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകുന്നില്ലെന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് എസ്. പത്മഭൂഷണ്‍, ബിജെപി ദേശീയ സമിതിയംഗം പി.പി സാനു, ബിജെപി മണ്ഡലം പ്രസിഡന്റ് കെ.എസ് അജി, ബിഎംഎസ് ജില്ല സെക്രട്ടറി സിബി വര്‍ഗീസ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ബിനു ജെ കൈമള്‍, ബിജെപി സംസ്ഥാന കമ്മറ്റിയംഗം സന്തോഷ് അറയ്ക്കല്‍,മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ റ്റി.എസ് രാജന്, സിജിമോന്, എസ്. സുരേഷ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: