തിരുവനന്തപുരം: ആഗസ്റ്റ് 27, 28, 29 തീയതികളില്‍ നടക്കുന്ന 42-ാമത് മഹാത്മാ അയ്യന്‍കാളി ജലോത്സവത്തിന് വിളംബര ഘോഷയാത്രയോടെ തുടക്കമായി. വെള്ളായണി ദേവീക്ഷേത്രത്തില്‍ നിന്നാരംഭിച്ച ഘോഷയാത്ര സി. ദിവാകരന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജലോത്സവ സമിതി ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ്, വര്‍ക്കിംഗ് ചെയര്മാന് പുഞ്ചക്കരി ജി. രവീന്ദ്രന്‍നായര്‍, സി. കുമാര്‍, ബി. ശശിധരന്, ആര്. മോശ എന്നിവര്‍ സംസാരിച്ചു.
അയ്യന്‍കാളിയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി ആരംഭിച്ച വിളംബര ഘോഷയാത്ര ശാന്തിവിള, നേമം, പള്ളിച്ചല്‍, പുമൂട്, വെങ്ങാനൂര്‍ ശ്രീഅയ്യന്‍കാളി സ്മൃതിമണ്ഡപം, പനങ്ങോട്, മുട്ടയ്ക്കാട്, കോളിയൂര്‍, പൂങ്കുളം, വണ്ടിത്തടം, പാച്ചല്ലൂര്‍, തിരുവല്ലം, കാര്‍ഷിക കോളേജ്, കാക്കാമൂല, കല്ലിയൂര്‍, ഊക്കോട് വഴി വെള്ളായണി ക്ഷേത്രത്തില്‍ സമാപിച്ചു.
പൂങ്കുളം എസ്. കുമാര്‍, ഊക്കോട് വിനുകുമാര്‍, നിലമ വിനോദ്, വിജേഷ് എന്നിവര്‍ ഘോഷയാത്രയ്ക്ക് നേതൃത്വം നല്കി. വാദ്യമേളത്തിന്റെയും ഇരുചക്രവാഹനങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയ്ക്ക് എല്ലാ സ്ഥലത്തും ആവേശേ്വാജ്ജല സ്വീകരണമാണ് ലഭിച്ചത്. ഘോഷയാത്രയ്ക്ക് ശേഷം തിരുവനന്തപുരം നളന്ദ അവതരിപ്പിച്ച വാമൊഴി നാടന്‍പാട്ടുകള്‍ അരങ്ങേറി.
നാളെ തിരുവോണക്കാഴ്ച, സാംസ്കാരികസമ്മേളനം, ദീപാലങ്കാരം, കാക്കാമൂല, കായല്‍ കരയില്‍ വൈകീട്ട് 5ന് ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. കല്ലിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഉദയകുമാര്‍ അധ്യക്ഷത വഹിക്കും. വെങ്ങാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മംഗലത്തുകോണം രാജു, ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് എന്‍.രവീന്ദ്രന്, ആര്. അജയന്, പൂങ്കുളം കൗണ്‍സിലര്‍മാരായ എസ്. സുശീല, എം.ജെ. സുകാര്‍ണോ, നേതാക്കളായ സി.എസ്.രാധാകൃഷ്ണന്, പുന്നമൂട് പത്മകുമാര്‍, കല്ലിയൂര്‍ എസ്. രാജു എന്നിവര്‍ പ്രസംഗിക്കും. രാത്രി എട്ടു മുതല്‍ പുളിങ്കുടി സത്യന് അവതരിപ്പിക്കു നവയുഗ ശില്‍പ്പി എന്ന കഥാപ്രസംഗം ഉണ്ടായിരിക്കും.
29ന് അയ്യന്‍കാളി ട്രോഫി വള്ളംകളി മത്സരം വെള്ളായണി തൃക്കുളങ്ങര കായല്‍ത്തീരത്ത് ടൂറിസം മന്ത്രി എം.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. നടന് സുരേഷ്ഗോപി വള്ളംകളി മത്സരം ഫഌഗ് ഓഫ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: