ബാലരാമപുരം: ബുദ്ധി വൈകല്യമുള്ള കുട്ടികളുമായിട്ടുള്ള പോലീസിന്റെ ആഘോഷത്തില്‍ രക്ഷകര്‍ത്താക്കളും നാട്ടുകാരും പങ്കാളികളായി. ബാലരാമപുരം ഇടുവയിലെ ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് പോലീസ് വക ഓണകിറ്റും സദ്യയും നല്‍കിയത്. ബുദ്ധിമാന്ദ്യം സംഭവിച്ച 57 വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളാണിത്. പോലീസുകാര്‍ അവരുടെ വരുമാനത്തിന്റെ ഒരുഭാഗം നല്‍കി ഓണപരിപാടിക്ക് നേതൃത്വം നല്‍കുകയായിരുന്നു. ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളുടെ ഈശ്വരപ്രാര്‍ഥനയും കലാപരിപാടികളും പോലീസുകാരെയും ഈറനണിയിപ്പിച്ചു. പോലീസുകാര്‍ക്ക് മുന്നില്‍ വികൃതികള്‍ കാട്ടിയാണ് കുട്ടികള്‍ വസ്ത്രം വാങ്ങാനെത്തിയത്. രക്ഷകര്‍ത്തകളുള്‍പ്പെടെ ഇരുന്നൂറിലെറെ പേര്‍ പങ്കെടുത്തു.
റൂറല്‍ എസ്പി ഷെഫീന്‍ അഹമ്മദ് ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പോലീസ് അസോസിയേഷന്‍ റൂറല്‍ ജില്ലാ കമ്മറ്റി പ്രസിഡന്റ് വി. സതീഷ് അധ്യക്ഷത വഹിച്ചു. റൂഫസ് ഡാനിയല്‍ മുഖ്യപ്രഭാഷണം നടത്തി. നെയ്യാറ്റിന്‍കര ഡിവൈഎസ്പി എസ്. സുരേഷ്‌കുമാര്‍, സിഐജോണ്‍, ബാലരാമപുരം എസ്‌ഐ റ്റി. വിജയകുമാര്‍, നരുവാമൂട് എസ്‌ഐ എന്‍. മധുസൂദനന്‍ നായര്‍, ഓഫീസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായി ബാലചന്ദ്രന്‍നായര്‍, ശശിധരന്‍ നായര്‍, സജീവ്, കെ.വിജയകുമാര്‍, ജലാലുദ്ദീന്‍, സജീവ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: