കായംകുളം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നത് ഉമ്മന്‍ചാണ്ടിയുടെ കുടിലബുദ്ധിയെന്ന് പി.സി.ജോര്‍ജ്ജ്. കായംകുളത്ത് ജനകീയ കൂട്ടായ്‌മ സംഘടിപ്പിച്ച ഓണസദ്യയും ചികിത്സാസഹായപദ്ധതിയും ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സബ് കമ്മിറ്റി തീരുമാനം അംഗീകരിച്ച് യഥാസമയം നോട്ടിഫിക്കേഷന്‍ നടത്താതിരുന്നത് ഇതിന്റെ തെളിവാണ്.
റബര്‍ കര്‍ഷകരെ സഹായിക്കാനെന്ന പേരില്‍ മാണി നടപ്പിലാക്കിയ പരിഷ്‌ക്കാരം കര്‍ഷകരെ വഞ്ചിക്കാനായിരുന്നു. വിഷരഹിതമായ പച്ചക്കറികള്‍ ഉത്പാദിപ്പിച്ച കര്‍ഷകരില്‍നിന്നും വാങ്ങി ജനങ്ങള്‍ക്ക് നല്‍കുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചതായും അദ്ദേഹം കൂട്ടിചേര്‍ത്തു. അവയവദാനം നടത്തി മാതൃകകാട്ടിയ പ്രണവിന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍ പി.സി.ജോര്‍ജ്ജ് കൊട്ടോളില്‍ വീട്ടിലും എത്തിയിരുന്നു. ഇതിനു മുന്നോടിയായി ജനകീയ കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ തെരുവില്‍ കഴിയുന്ന അശരണരായവര്‍ക്ക് ചികിത്സാ ധനസഹായ വിതരണവും ഓണക്കോടിയും ഓണസദ്യയും നല്‍കി. പ്രസിഡന്റ് അജ്‌സല്‍ സുധീര്‍ അദ്ധ്യക്ഷത വഹിച്ച യോഗം പി.സി.ജോര്‍ജ്ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുരുകന്‍ തെരുവോരത്തെ ആദരിച്ചു..
















