തൊടുപുഴ : ജില്ലയില്‍ ആദ്യമായി വിട്ടുമാറിയ വിരലുകള്‍ തുന്നിച്ചേര്‍ത്ത് മൈക്രോവാസ്ക്യുലര് സര്‍ജറി തൊടുപുഴ ചാഴികാട്ട് ആശുപത്രിയില്‍ നടന്നു. അറ്റ് തൂങ്ങിയ കോടിക്കുളം സ്വദേശി മനീഷിന്റെ വിരലുകളാണ് തുന്നിച്ചേര്‍ത്തത്. പൂര്‍ണ്ണമായും മൈക്രോസ്കോപ്പിന്റെ സഹായത്തോടു കൂടിയാണ് സര്‍ജറി നടത്തിയത്. 6 മണിക്കൂറോളം നീണ്ടുനിന്ന സര്‍ജറി പ്ലാസ്റ്റിക് സര്ജന് ഡോ. രഞ്ജി ഐസക് ജെയിംസിന്റേയും ഡോ.രഞ്ജിത്ത് രവിയുടേയും നേതൃത്വത്തിലുള്ള ടീമാണ് നടത്തിയത്. ജോലിക്കിടയില്‍ മനീഷിന്റെ ഇടതുകൈയ്യിലെ നാലുവിരലുകള്‍ വാള് കൊണ്ട് മുറിഞ്ഞ് മാറിയിരുന്നു. ഇതില്‍ രണ്ട് വിരലുകള്‍ പൂര്‍ണ്ണമായും വിട്ട് പോയിരുന്നു. മനീഷിന്റെ കൈയ്യിലെ ഞരമ്പുകള്‍ രക്തക്കുഴലുകള്‍ തൊട്ടാലറിയുന്നതിനുള്ള ഞരമ്പുകള്‍, അസ്ഥികള്‍ എല്ലാം ഓപ്പറേഷനിലൂടെ തുന്നിപ്പിടിപ്പിച്ചത് വിജകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി ഡോ.രഞ്ജി ഐസക് ജെയിംസ് പറഞ്ഞു. തൊടുപുഴയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള കോട്ടയത്തോ എറണാകുളത്തോ മാത്രമാണ് പ്ലാസ്റ്റിക് സര്‍ജറി വിഭാഗം ഉള്ളത്. അപകടം ഉണ്ടാകുമ്പോള്‍ ഇത്രയും അകലെയെത്തുമ്പോഴേക്കും വിട്ടുമാറിയ ഭാഗങ്ങള്‍ തുന്നിച്ചേര്‍ക്കുന്നതിനുള്ള സമയം കഴിഞ്ഞി
രിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: