കാസര്‍കോട്: കൃഷി വകുപ്പ് ജില്ലയില്‍ സമഗ്ര പച്ചക്കറി വികസന പദ്ധതി പ്രകാരം വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍, സ്വകാര്യ സ്ഥാപനങ്ങള്‍ മറ്റു സ്ഥാപനങ്ങള്‍ എന്നിവടങ്ങളിലെ പച്ചക്കറി കൃഷി ചെയ്യുന്നതിന് ധനസഹായം നല്‍കുന്നതാണ്. വിദ്യാലയങ്ങളില്‍ നാച്ച്വര്‍ ക്ലബ്ബ്, ഇക്കൊ ക്ലബ്ബ്, തുടങ്ങിയ വിദ്യാര്‍ത്ഥികളുടെ ക്ലബ്ബില്‍ 20 മുതല്‍ 25 വരെ അംഗങ്ങള്‍ അദ്ധ്യാപകന്റെ നേതൃത്വത്തില്‍ 10 സെന്റ് സ്ഥലത്ത് കുറയാതെ പച്ചക്കറി കൃഷി ചെയ്യേണ്ടതാണ്. മറ്റു സംഘടനകള്‍,സമിതികള്‍, സന്നദ്ധസംഘടനകള്‍, തുടങ്ങിയവര്‍ക്കും 10 സെന്റ് സ്ഥലത്ത് കുറയാതെ പച്ചക്കറി കൃഷി ചെയ്യുന്നതിന് സഹായം നല്‍കുന്നതാണ്. ഇത്തരം സംഘടനങ്ങള്‍ക്കും, സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്യ്തിട്ടുള്ളതും മേല്‍ പറഞ്ഞ എണ്ണം അഗംങ്ങള്‍ ഉണ്ടായിരിക്കുന്നതും, മുന്‍ വര്‍ഷങ്ങളില്‍ പ്രവര്ത്തനക്ഷമമായിരിക്കുന്നതുമായിരിക്കണം. ഇത്തരത്തില്‍ കൃഷി ചെയ്യുന്നതിന് 4000 രൂപ കൃഷി ചെലവുകള്‍ക്കായി മൊത്തം 5000 രൂപ ധന സഹായമായി നല്‍കുന്നതാണ്.
സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ 50 സെന്റ് വിസ്തൃതിയില്‍ കുറയാതെ പച്ചക്കറി കൃഷി ചെയ്യുന്നതിന് അതാത് സ്ഥാപന മേധാവികള്‍ സമര്‍പ്പിക്കുന്ന പ്രോജക്ടുകളുടെ അടിസ്ഥാനത്തില്‍ പദ്ധതി അവലോകന കമ്മറ്റി പരിശോധിച്ച് സാങ്കേതിക അനുമതിയും, ധനസഹായവും നല്‍കുന്നതാണ്. ജില്ലയില്‍ 10സെന്റ് സ്ഥലത്ത് കൃഷി ചെയ്യുന്നതിന് 280 സ്ഥാപനങ്ങള്‍ക്ക് 14 ലക്ഷം രൂപയും, സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളില്‍ 50സെന്റില്‍ കൂടുല്‍ പ്രോജക്ട് അടിസ്ഥാത്തില്‍ കൃഷി ചെയ്യുന്നതിന് 13 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. 10 സെന്റ് സ്ഥലത്ത് വിദ്യാലങ്ങളിലെ പച്ചക്കറി കൃഷിക്ക് ജലസേചന സൗകര്യം ഒരുക്കുന്നതിന് 10,000 രൂപ നിരക്കില്‍ മൊത്തം 2 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. താല്പര്യമുള്ള സ്ഥാപന മേധാവികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവര്‍ അടിയന്തിരമായി ബന്ധപ്പെട്ട കൃഷി ഭവനുകളില്‍ പ്രോജക്ട് സഹിതം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.വിശദവിവരങ്ങള്‍ക്ക് അതാതു പഞ്ചായത്തിലെ കൃഷി ഭവനുകളുമായൊ ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന കൃഷി അസിസ്റ്റന്റ് ഡയറക്ടറുമായൊ ബന്ധപ്പെടേണ്ടതാണെന്ന് കാസര്‍കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിക്കുന്നു.വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. 949556491, 9847563485, 9656524121.
പ്രതികരിക്കാൻ ഇവിടെ എഴുതുക: