കാസര്‍കോട്: ജില്ലയില്‍ സംഘ പ്രസ്ഥാനങ്ങള്‍ക്ക് നേെയുള്ള അക്രമം ദിനം പ്രതി വര്‍ദ്ധിച്ചുവരുന്നു. സിപിഎം ലീഗ് കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളെല്ലാം ഒരുമിച്ച് വിവിധ ഭാഗങ്ങളില്‍ നടത്തുന്ന അക്രമത്തെ സംഘപരിവാര്‍ സംഘടനകള്‍ ചെറുതായി കാണുന്നില്ല.
വളര്‍ന്നു വരുന്ന ദേശീയ ബോധതതില് യാഥാര്‍ത്ഥ്യം മനസിലാക്കി സംഘപ്രസ്ഥാനങ്ങളിലേക്ക് അണികള്‍ കൊഴിഞ്ഞു പോകുന്നത് തടഞ്ഞു നിര്‍ത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ അണികളുടെ ഇടയില്‍ ആര്‍എസ്എസ്-ബിജെപി വിരോധം വളര്‍ത്താന്‍ മനപൂര്‍വ്വം സൃ ഷ്ടിക്കുന്ന സംഘര്‍ഷങ്ങളാണ് ഇവയില്‍ മിക്കതും. കഴിഞ്ഞ ദിവസം കൊളവയല്‍ വിവേകാനന്ദ നഗറില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ പ്രചരണാര്‍ത്ഥം ബാനര്‍ സ്ഥാപിക്കുമ്പോള്‍ സിപിഎം ക്രമിനലുകളായ സുര്‍ജിത്ത്, രഞ്ജിത്ത്, സുബാഷ് എന്നിവരുടെ നേതൃത്വത്തില്‍ 25 ഓളം വരുന്ന സംഘം യാതൊരു കാരണവുമില്ലാതെ അക്രമിക്കുകയായിരുന്നു. അക്രമത്തില്‍ പരിക്കേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകരായ യശ്വന്ത്, സന്ദീപ്, സനു എന്നിവരെ ക പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രദേശത്തുണ്ടായിരുന്ന അമ്മമാര്‍ ഒരുമിച്ച് അക്രമികളെ തുരുത്തി ഓടിക്കുകയായിരുന്നു.
പെരിയ പോളിടെക്നിക്കില്‍ രക്ഷാബന്ധന് ആചരിച്ചു എന്ന പേരില്‍ എബിവിപി പ്രവര്‍ത്തകരെ അക്രമിക്കാന്‍ പതിയിരുന്ന സിപിഎം സംഘത്തെ പോലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. രാഖി ബന്ധിച്ച് സ്കൂളിലെത്തുന്നവരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുന്നതും പതിവാണ്. തൃക്കരിപ്പൂരില്‍ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി എ.പി.ഹരീഷ് കുമാറിനെ അക്രമിച്ച സംഭവവും ഇതിനെ ചോദ്യം ചെയ്തതിന്റെ പേരിലാണ്. കുണ്ടംകുഴിയിലെ അക്രമം, കഴിഞ്ഞ ദിവസം പൂച്ചക്കാട് ഹരീഷ് കുമാറിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പതിയിരുന്ന് അക്രമിക്കുകയായിരുന്നു. ഇതെല്ലാം കൂട്ടി വായിക്കുമ്പോള്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന അക്രമണങ്ങള്‍ സിപിഎം-കോണ്‍ഗ്രസ്-ലീഗ് കൂട്ടുകെട്ട് നടത്തുന്ന ആസൂത്രിതമായ ഗൂഢാലോചനയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രതിരോധ സേനയെന്ന പേരില്‍ സിപിഎം ചില സ്ഥലങ്ങളില്‍ നടത്തിയ ആയുധ പരിശീലനം ഇതിന്റെ ഭാഗമായാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: