മാനന്തവാടി: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൻറെ ഭാഗമായി ബാലഗോകുലത്തിൻറെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ചിത്രരചനാ മത്സരം, പുരാണപ്രശ്നോത്തരി മത്സരം, ശ്രീകൃഷ്ണ ഭക്തിഗാനാലാപന മത്സരം, ഉറിയടി മത്സരം തുടങ്ങിയ പരിപാടികൾ ആഗസ്ത് 30ന് ഞായറാഴ്‌ച കാലത്ത് 9.30ന് മാനന്തവാടി മിൽക് സൊസൈറ്റി ഹാളില്‍ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.ചിത്രരചനാ മത്സരത്തിന് എൽകെജി, യുകെജി,എൽപി,യുപി, ഹൈസ്കൂൾ വിഭാഗംവിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.പുരാണപ്രശ്നോത്തരി മത്സരത്തിൽ പതിനേഴു വയസുവരെ പ്രായമുളള അഞ്ച്അംഗങ്ങൾ വരെയുളള ടീമുകളാണ് പങ്കെടുക്കേണ്ടത്.ചിത്രരചനാ മത്സരം കാലത്ത് ഒമ്പത് മണിക്കും, പുരാണപ്രശ്നോത്തരി മത്സരം പതിനൊന്ന് മണിക്കും, ശ്രീകൃഷ്ണ ഭക്തിഗാനാലാപന മത്സരംഉച്ചക്ക് രണ്ടുമണിക്കുമാണ് നടക്കുക.ചിത്രരചനക്കാവശ്യമായപേപ്പർ ഒഴികെയുളള സാമഗ്രികൾ മത്സരാർത്ഥികൾ കൊണ്ടുവരണം. പങ്കെടുക്കാനാഗ്രഹിക്കുന്ന കുട്ടികൾ ആഗസ്ത് 28ന് മുമ്പായി ആഘോഷകമ്മിറ്റിയിൽ രജിസ്ട്രർ ചെയ്യണം.ഫോൺ:99447442696,9048232308,9562999888,9446891582,9446542663,9961791737
പ്രതികരിക്കാൻ ഇവിടെ എഴുതുക: