തിരുവനന്തപുരം: ബിഎസ്എന്‍എല്ലിന്റെ ഒന്നേകാല്‍ കോടിയുടെ ഭൂമി അനധികൃത മുസ്ലിംപള്ളിക്കു പതിച്ചുനല്കാന് കളക്ടറുടെ ഗൂഡനീക്കം. കൈമനത്ത് പ്രവര്‍ത്തിക്കുന്ന ദേശീയപ്രാധാന്യമുള്ള ബിഎസ്എന്‍എല്‍ റീജിയണല്‍ ട്രെയിനിംഗ് സെന്ററിന്റെ ക്യാമ്പസില്നിന്നുമാണ് പത്തുസെന്റ് സ്ഥലം അനധികൃത മുസ്ലിംപള്ളിക്കായി നല്‍കുന്നത്. കരമന കളിയിക്കാവിള റോഡ് വികസനത്തിന്റെ പേരില്‍ പാപ്പനംകോട് കെഎസ്ആര്‍ടിസി സെന്‍ട്രല്‍ വര്ക്സിനുമുന്നില് അനധികൃതമായി കയ്യേറിയ ഖബര്‍ ഇരിക്കുന്ന സ്ഥലത്തിന് പകരമായി നല്‍കുന്നുവെന്ന പേരിലാണ് സ്ഥലം ഏറ്റെടുക്കാന്‍ കളക്ടര്‍ ബിജുപ്രഭാകര്‍ ഉത്തരവിട്ടിരിക്കുന്നത്. 22-ാം തീയതി വച്ച് ഇന്നലെയാണ് ഉത്തരവ് ബിഎസ്എന്‍എല്‍ അധികൃതര്‍ക്ക് കൈമാറിയത്. ഇന്നുരാവിലെ 10 ന് സ്ഥലം ഒഴിഞ്ഞുനല്‍കണമെന്നാണ് ഉത്തരവിലുള്ളത്. നേമം വില്ലേജിലെ റീസര്‍വേ നമ്പര്‍ 113/12, 113/16ല്‍പെടുന്ന ഭൂമിക്ക് സെന്റിന് 12.91 ലക്ഷംരൂപയാണ് 2013-ല്‍ സര്‍ക്കാര്‍ തന്നെ നിശ്ചയിച്ചിരുന്നത്. ഇത്രയും മതിപ്പുവിലയുള്ള ഭൂമിയാണ് ഒറ്റരാത്രികൊണ്ട് ഏറ്റെടുത്ത് അനധികൃതപള്ളിയെ ഔദേ്യാഗിക പള്ളിയാക്കാനായി വിട്ടു കൊടുക്കുന്നത്. നിലവിലുണ്ടായിരുന്ന അനധികൃത ഖബറില്‍ യാതൊരു ആരാധനയും നടന്നിരുന്നില്ല. ഖബറിരിക്കുന്ന സ്ഥലത്തിന് വ്യക്തമായ രേഖകളുമില്ല. വസ്തുത ഇതായിരിക്കെയാണ് കളക്ടറുടെ ഗൂഢനീക്കം. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിന്റെ തന്ത്രപ്രധാനമായ ട്രെയിനിംഗ് ക്യാമ്പസിനകത്ത് പള്ളി നിര്‍മിക്കുന്നത് സുരക്ഷാഭീഷണി ഉയര്‍ത്തുന്നതുമാണ്. റീജിയണല്‍ ട്രെയിനിംഗ് സെന്ററിന്റെ വികസനത്തിനും ഇത് തിരിച്ചടിയാകും. കളക്ടറുടെ നീക്കത്തിനെതിരെ ബിഎസ്എന്‍എല്‍ ജീവനക്കാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കളക്ടറുടെ നീക്കം അപകടകരവും അപലപനീയവുമാണെന്ന് ഭാരതീയ ടെലികോം എംപ്ലോയീസ് യൂണിയന് അഖിലേന്ത്യാ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എസ്. ദേവിദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: