കോഴിക്കോട്: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ സജീവാംഗത്വമുളള അംശാദായം കുടിശികയില്ലാത്ത തൊഴിലാളികളുടെ എഞ്ചിനീയറിംഗ്, എം.ബി.ബി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, വെറ്ററിനറി സയന്‍സ്, ബി.എസ്.സി അഗ്രിക്കള്‍ച്ചര്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന കുട്ടികളില്‍ നിന്നും സൗജന്യമായി ലാപ്ടോപ്പ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.
2012, 2013 വര്‍ഷങ്ങളിലെ എന്‍ട്രന്‍സ് ലിസ്റ്റില്‍ നിന്നും സര്‍ക്കാര്‍/സ്വകാര്യ സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളില്‍ പൂര്‍ണമായും മെറിറ്റടിസ്ഥാനത്തില്‍ അഡ്മിഷന് നേടിയവരായിരിക്കണം അപേക്ഷകര്‍. ഇക്കാര്യം കോളേജ് പ്രിന്‍സിപ്പലിന്റെ സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമായി സൂചിപ്പിച്ചിരിക്കണം. അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് (പ്ലസ്ടു), കോളേജ് പ്രിന്‍സിപ്പലില്‍ നിന്നുളള സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. സംവരണ വിഭാഗങ്ങള്‍ക്ക് ക്വാട്ട/മെറിറ്റ് അടിസ്ഥാനത്തില്‍ യോഗ്യത നേടിയവര്‍ക്കും ദേശീയ തലത്തിലുളള 2012, 2013ലെ പൊതുപ്രവേശന പരീക്ഷകളിലൂടെയും മെറിറ്റടിസ്ഥാനത്തിലും ലാറ്ററല്‍ എന്‍ട്രിവഴി 2012, 2013 വിദ്യാഭ്യാസ വര്‍ഷം എഞ്ചിനീയറിംഗ് അഡ്മിഷന് നേടിയവര്‍ക്കും ലാപ്ടോപ്പിനപേക്ഷിക്കാം. അവസാന തീയതി സപ്തംബര്‍ 30. ഫോണ്‍-0495- 2767213.
പ്രതികരിക്കാൻ ഇവിടെ എഴുതുക: