കല്‍പ്പറ്റ : ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന ബഡ്സ് സ്കൂളുകളില്‍ 25 കുട്ടികള്‍ പഠിക്കുന്ന സ്ഥാപനങ്ങള്‍ക്ക് എയ്ഡഡ് പദവി നല്‍കുമെന്ന് സാമൂഹ്യ നീതി – പഞ്ചായത്ത് വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍ അറിയിച്ചു. അതിക്രമങ്ങള്‍ക്കും, ചൂഷണങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും വിധേയരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇടത്താവളമായ ‘സ്നേഹിത’ (ജെന്റര്‍ ഹെല്പ് ഡെസ്ക്, മൈഗ്രേഷന്‍ സെന്റര്‍ എന്നിവയുടെ ഉദ്ഘാടനം മന്ത്രി ഡോ. എം.കെ മുനീര്‍ നിര്‍വ്വഹിച്ചു. ബഡ്സ് സ്കൂളുകള്ക്കനുബന്ധമായി ബഡ്സ് റീ – ഹാബിലിറ്റേഷന്‍ സെന്റര്‍ (ബി.ആര്.സി) സ്ഥാപിക്കുകയും നിരന്തര പരിശീലന കേന്ദ്രങ്ങളായി മാറ്റുകയും ചെയ്യും. ജില്ലകളിലെ അഞ്ച് വീതം സി.ഡി.എസുകളില്‍ നടപ്പാക്കിയ ക്രൈമാപ്പിംഗ് പരിപാടിക്ക് തുടര്‍ നടപടി സ്വീകരിക്കും. സംസ്ഥാനത്ത് ജെന്റര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തിന്റെ അംഗീകാരം സംസ്ഥാനത്തിന് ലഭിച്ചതായി മന്ത്രി പറഞ്ഞു. സംയോജന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന കുടുംബശ്രീ ജില്ലാ മിഷന് മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററുകള്‍ക്കുള്ള അനുമതി പത്രവും സര്‍ക്കാര്‍ ഉത്തരവുകളും കല്‍പ്പറ്റ, വൈത്തിരി, മുള്ളന്‍കൊല്ലി, പനമരം, വെള്ളമുണ്ട, നെന്മേനി, നൂല്‍പ്പുഴ എന്നി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മന്ത്രി കൈമാറി.കുടുംബശ്രീ ജില്ലാ മിഷന് തയ്യറാക്കിയ സി.ഡികളുടെ പ്രകാശനം കെ.എം ഷാജി എം.എല്‍.എ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ അനില്‍കുമാറിന് നല്കി പ്രകാശനം ചെയ്തു. കുടുംബശ്രീ തയ്യാറാക്കിയ ഡയറക്ടറുയുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഉഷാകുമാരി മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത ഗോവിന്ദന് നല്കി നിര്‍വ്വഹിച്ചു. സ്നേഹിത ഐ.ഡി. കാര്‍ഡ് വിതരണം കുടുംബശ്രീ സംസ്ഥാന എക്സിക്യുട്ടീവ് അംഗം എസ്.പി കുഞ്ഞഹമ്മദ് നിര്‍വ്വഹിച്ചു. കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ ടി. ഷാഹുല്‍ ഹമീദ് പദ്ധതി വിശദീകരണം നടത്തി. പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശ്, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി ജോര്‍ജ്ജ്, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഗഗാറിന്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ദേവകി, മുട്ടില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കബീര്‍ പൈക്കാടന്‍, വാര്‍ഡ് മെമ്പര്‍ നസീമ മങ്ങാടന്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ജിഷി സതീഷ് പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ റഷീദ് അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ പി.പി മുഹമ്മദ് സ്വാഗതവും, അസി. മിഷന് കോ-ഓര്‍ഡിനേറ്റര്‍ ടി.എന്‍ ശോഭ നന്ദിയും പറഞ്ഞു.സ്നേഹിത നമ്പര്‍ 8281772118.
പ്രതികരിക്കാൻ ഇവിടെ എഴുതുക: