ശ്രീനഗര്‍: ഹുറിയത്ത് നേതാവ് സയിദ് അലിഷാ ഗിലാനി വീണ്ടും വീട്ടുതടങ്കലില്‍. ശ്രീനഗറില്‍ ഒരു സെമിനാറില്‍ പങ്കെടുക്കാനിരിക്കെയാണ് നടപടി. അദ്ദേഹത്തിന്റെ ഹൈദര്‍പുരയിലെ വസതിക്ക് പുറത്ത് കനത്ത സുരക്ഷാക്രമീകരണങ്ങളും ഏര്‍പ്പെടുത്തി.
ഇന്ത്യപാക് സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മിലുള്ള ചര്‍ച്ച റദ്ദാക്കിയതിന് പിന്നാലെയാണ് ഗിലാനിയെ വീണ്ടും വീട്ടുതടങ്കലിലാക്കിയത്.
പാക് സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് ഹുറിയത്ത് നേതാക്കളെ ചര്‍ച്ചയ്‌ക്കു വിളിച്ചതിനെ തുടര്‍ന്ന് സയിദ് അലിഷാ ഗിലാനി, മിര്‍വായിസ് ഉമര്‍ ഫാറൂഖ്, യാസിന്‍ മാലിക് എന്നിവരെ കഴിഞ്ഞയാഴ്ച വീട്ടുതടങ്കലിലാക്കിയിരുന്നു. പിന്നീട് ഉപാധികളോടെ വിട്ടയക്കുകയും ചെയ്തിരുന്നു.
















