വാഷിങ്ടണ്‍: ഐസിസിലെ രണ്ടാമത്തെ നേതാവ് ഹാജി മുത്താസ് അമേരിക്കയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിക്കു ശേഷം സംഘടനയില്‍ രണ്ടാമനാണ് ഫദില്‍ അഹമ്മദ് അല്‍ ഹയാലി. ഹാജി മുത്താസ് എന്ന പേരിലാണ് ഇയാള്‍ അറിയപ്പെടുന്നത്.
ആഗസ്ത് 18 ന് ഇറാഖിലെ മൊസൂളില്‍ വെച്ച് ഇയാളുടെ വാഹനത്തിന് നേരേ വ്യോമാക്രമണം നടത്തുകയായിരുന്നുവെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്. ഹാജി മുത്തസിന്റെ നേതൃത്വത്തിലായിരുന്നു ഇറാഖില്‍നിന്ന് സിറിയയിലേക്ക് വന്‍തോതില്‍ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കടത്തിയിരുന്നത്.
ഹാജി മുത്താസിനൊപ്പം വാഹനത്തിലുണ്ടായിരുന്ന മറ്റൊരു ഐഎസ് ഭീകരന്‍ അബു അബ്ദുള്ളയും മരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷമായി ഐ.എസിന് വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്ന ഇയാള്‍ മുമ്പ് ഭീകര സംഘടനയായ അല്‍-ഖ്വയ്ദയിലെ പ്രമുഖനായിരുന്നു.
















