മുട്ടം : സിപിഎം പിന്തുണയോടെ മുട്ടത്ത് എസ്എഫ്ഐ നടത്തിവരുന്ന അക്രമങ്ങള്‍ക്കെതിരെ സംഘപരിവാര്‍ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. മുട്ടം എഞ്ചിനീയറിംഗ് കോളേജിലേയും പോളി ടെക്നിക്കിലേയും വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചാണ് സിപിഎം നാട്ടില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നത്. ഇവരുടെ തേര്‍വാഴ്ച മൂലം പൊതുജനങ്ങള്‍ പൊറുതിമുട്ടി. എസ്എഫ്ഐയുടെ ഏകപക്ഷീയമായ അക്രമങ്ങള്‍ക്കെതിരെ ജനകീയ പ്രതിരോധ നിര സൃഷ്ടിക്കാനാണ് പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചത്. യോഗം ബിജെപി സംസ്ഥാന സമിതിയംഗം ശ്രീനഗരി രാജന് ഉദ്ഘാടനം ചെയ്തു.
നാട്ടില്‍ അശാന്തി വിതച്ച് സിപിഎം നടത്തുന്ന അക്രമങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ് അജി, എബിവിപി സംസ്ഥാന ജോ. സെക്രട്ടറി കൃഷ്ണരാജ്, ബിഎംഎസ് ജില്ല ജോയിന്റ് സെക്രട്ടറി സഞ്ചു, മുനിസിപ്പല്‍ കൗണ്‍സിലര്‍ ടിഎസ് രാജന്, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് എം.ജി സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനത്തില്‍ നൂറുകണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അണിനിരന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: