ബത്തേരി : ആര്‍എംഎസ്എ പദ്ധതിയുടെ ഭാഗമായി 2013ല്‍ പ്രവര്‍ത്തനം തുടങ്ങിയ ബീനാച്ചി ഗവ.ഹൈസ്‌കൂളിലെ താല്‍ക്കാലിക ജീവനക്കാരായ അദ്ധ്യാപകര്‍ക്ക് ശമ്പളം നല്‍കാന്‍ പിടിഎ നാട്ടുകാരുടെ മുന്നില്‍ കൈനീട്ടുന്നു. ഈ വിദ്യാലയത്തിലെ അദ്ധ്യാപക നിയമനം ഇതുവരെ തീരുമാനമാവാത്തതാണ് ഇതിനു കാരണം.
ജീവനക്കാരുടെ നിയമനവും സേവന വേതന വ്യവസ്ഥകളും സമ്പന്തിച്ച് കേന്ദ്ര പദ്ധതിയായ ആര്‍.എം.എസ്.എയിലും സംസ്ഥാന പൊതു വിദ്യാഭ്യസ വകുപ്പിലും നിലനില്‍ക്കുന്ന വൈരുദ്യങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയുമാണ് ബീനാച്ചി സ്‌കൂളിന്റെ ഈ ഗതികേടിന്റെ കാരണം. പിടിഎ ഇന്റര്‍വ്യൂ നടത്തി നിയമിച്ച അദ്ധ്യാപകര്‍ക്ക് മാസം 2000രൂപവീതം പോലും നല്‍കാന്‍ കഴിയാത്ത സ്ഥിതിയിലാണുള്ളത്. ഏഴ് അദ്ധ്യാപകരെയാണ് ഇങ്ങനെ നിയമിച്ചിട്ടുള്ളത്. ഓണത്തോടനുബന്ധിച്ച് സ്‌കൂളിലെ മറ്റ് സഹപ്രവര്‍ത്തകര്‍ക്കെല്ലാം ശമ്പളവും അലവന്‍സുമെല്ലാം കൈനിറയെ കിട്ടുമ്പോഴും സ്വന്തം മക്കള്‍ക്ക് ഓണക്കോടി വാങ്ങാനോ വീട്ട്‌സാധനങ്ങ ള്‍ വാങ്ങാനോകഴിയാത്ത സ്ഥിതിയിലാണ് പല താല്ക്കാലിക അദ്ധ്യാപകരും.
ആര്‍എംഎസ്എ പദ്ധതിയില്‍ ഏറ്റവും ഒടുവില്‍ അനുവദിച്ച അഞ്ച് വിദ്യാലയങ്ങളില്‍ ഒന്നാണിത്. ഈ ഗണത്തില്‍പ്പെട്ട മറ്റ് നാലുവിദ്യാലയങ്ങളിലേയും സ്ഥിതിയും ഇത് തന്നെയാണ്. ഈ അഞ്ച് വിദ്യാലയങ്ങളിലായി നടപ്പ് വിദ്യാഭ്യാസ വര്‍ഷം 200ലേറെ കുട്ടികളാണ് പത്താം ക്ലാസ് പരീക്ഷ എഴുതേണ്ടത്.
100 ലേറെ വിദ്യാര്‍ത്ഥികളാണ് ഇവിടെ ഹൈസ്‌കൂളിലുള്ളത്. പത്താം ക്ലാസില്‍ 31 പേരും, സമ്പത്തിക പരാധീനത അനുഭവിക്കുന്ന കുടുംബങ്ങളില്‍ നിന്നും വരുന്ന കുട്ടികളാണ് ഇവരിലേറെയും. വ്യാഴാഴ്ച മുഖ്യമന്ത്രി വയനാട്ടിലെത്തിയപ്പോള്‍ ഈ വിദ്യലയത്തിന്റെ ശോചനീയാവസ്ഥ അദേഹത്തെ നേരിട്ട് ബോധ്യപ്പെടുത്താന്‍ കുട്ടികളും രക്ഷിതാക്കളും മുഖ്യമന്ത്രിയെ കാത്ത് പ്രധാന പാതയോരത്ത് ഒരു ദിവസം മുഴുവന്‍ നിന്നെങ്കിലും ഇവരെ കാണാനോ പരിഹാരങ്ങള്‍ നിര്‍ദേശിക്കാനോ തയ്യാറാവാതെ അദേഹവും തടിയെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: