സിംഗപൂര്‍: സിംഗപൂര്‍ പ്രസ് ഗ്രൂപ്പിന്റെ ‘ഏഷ്യന്‍ ഓഫ് ദ ഇയര്‍-2014’പുസ്‌ക്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി ഭാരത ഹൈക്കമ്മീഷണര്‍ വിജയ് സിംഗ് താക്കൂര്‍ ഏറ്റുവാങ്ങി.
കഴിഞ്ഞ വര്‍ഷം സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദ സ്‌ട്രെയിറ്റ് ടൈംസിന്റെ പ്രസാദകരായ സിംഗപ്പൂര്‍ പ്രസ് ഹോള്‍ഡിംഗ്‌സ് പ്രഖ്യാപിച്ച പുരസ്‌ക്കാരത്തിന് അര്‍ഹനായത് മോദിയായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി രാജ്യത്തിന്റെ വികസനത്തിന് ചുക്കാന്‍ പിടിക്കുന്ന വ്യക്തിയെന്ന നിലയിലാണ് മോദിയെ പുരസ്‌ക്കാരത്തിനായി തെരഞ്ഞെടുത്തത്.
ഭരണപരിഷ്‌ക്കാരങ്ങളും ലോകശ്രദ്ധ നേടിയ സാമ്പത്തിക നയങ്ങളും അന്താരാഷ്‌ട്ര നയതന്ത്രബന്ധങ്ങളിലെ നേട്ടങ്ങളും മോദിയെ അവാര്‍ഡിന് പരിഗണിക്കാന്‍ കാരണമായെന്ന് സ്‌ട്രെയിറ്റ് ടൈംസ് എഡിറ്റര്‍ വാറന്‍ ഫെര്‍ണാണ്ടസ് പറഞ്ഞു.
ഏഷ്യന്‍ ഓഫ് ദ ഇയറിന്റെ പ്രഥമ പുരസ്‌ക്കാരത്തിനര്‍ഹനായത് മ്യാന്‍മര്‍ പ്രസിഡന്റ് തെയ്ന്‍ സെന്നായിരുന്നു. അതേസമയം 2013ലെ പുരസ്‌ക്കാരം ചൈനീസ് പ്രധാനമന്ത്രി ഷീ ജിന്‍ പിങ്ങും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബേയും പങ്കു വയ്‌ക്കുകയായിരുന്നു.
















