വര്‍ക്കല: ഓണ വിപണി സജീവമായതോടെ വര്‍ക്കല പട്ടണത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. നടപ്പാത കയ്യടക്കിയുള്ള വഴിവാണിഭവും അനധികൃത പാര്‍ക്കിംഗും മൂലം പലപ്പോഴും കാല്‍നടയാത്രക്കാര്‍ക്ക് പെരുവഴിയെ ആശ്രയിക്കേണ്ടിവരുന്നു. ജംഗ്ഷനിലെ വന്‍കിട വ്യാപാരസ്ഥാപനങ്ങള്‍ക്ക് പലതിനും തനത് പാര്‍ക്കിംഗ് സംവിധാനമില്ല. ഇതുമൂലം ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ് പ്രധാന പാതയോരങ്ങളില്‍ വൈകുവോളം പാര്‍ക്ക് ചെയ്യുന്നത്. ഓണവിപണി ലക്ഷ്യമിട്ട് ചിലവ്യാപാര സ്ഥാപനങ്ങള്‍ റോഡിലേക്ക് താല്‍ക്കാലിക പന്തല്‍ സജ്ജീകരിച്ചാണ് തങ്ങളുടെ സാധനസാമഗ്രികള്‍ പ്രദര്‍ശിപ്പിച്ച് വില്‍ക്കുന്നത്. ഇതും വഴിയാത്രക്കാരെ വലയ്ക്കുന്നു.
വര്‍ക്കല മൈതാനം-ക്ഷേത്രം റോഡിലാണ് ഗതാഗത തടസ്സം രൂക്ഷമായുള്ളത്. താരതമ്യേന അപകട മേഖല കൂടിയാണിവിടം. വര്‍ക്കല ജനാര്‍ദ്ദന സ്വാമിക്ഷേത്രം, പാപനാശം ബലിഘട്ടം, ഹെലിപ്പാഡ്, ടൂറിസം മേഖല എന്നിവിടങ്ങളിലേക്കുള്ള നിരവധി വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. വര്‍ക്കല താലൂക്ക് ആശുപത്രി, ഗവ. ഹയര്‍ സെക്കണ്ടറിസ്കൂള് , പോസ്റ്റോഫീസ് തുടങ്ങി സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ ബാങ്കുകള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിങ്ങനെ പലതും ഇവിടം കേന്ദ്രീകരിച്ചാണുള്ളത്. ഈ പ്രദേശങ്ങളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടും പോലീസ് സംവിധാനം ശക്തമാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: