തിരുവനന്തപുരം: സിഇടിയില്‍ ഓണാഘോഷത്തിനിടയ്ക്ക് വിദ്യാര്‍ത്ഥിനിയെ വാഹനമിടിച്ച കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി മനുപ്രസാദ് ആവശ്യപ്പെട്ടു. അപകടം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞതിനു ശേഷമാണ് കാമ്പസ് അധികൃതര്‍ പോലീസിനെ വിവരം അറിയിച്ചത്. പോലീസിനോട് വിദ്യാര്‍ത്ഥികളും കോളേജ് അധികൃതരും വിഷയത്തെക്കുറിച്ച് രണ്ട് തരത്തിലുള്ള വിശദീകരണമാണ് നല്‍കിയത്. വാഹന പ്രവേശനം നിരോധിച്ചിരുന്ന കാമ്പസില്‍ ആഘോഷത്തിന്റെ പേരില്‍ വാഹനം പ്രവേശിപ്പിക്കാന്‍ അനുവാദം നല്‍കിയതിനെക്കുറിച്ച് അധികൃതര്‍ വ്യക്തമാക്കണം. ഏതൊരു രേഖകളും ഇല്ലാതെയാണ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ മോഡല്‍ മാറ്റിയ വാഹനങ്ങള്‍ ഉപയോഗിച്ച് വരുന്നത്. വിദ്യാര്‍ത്ഥികള്‍ മദ്യപിച്ചിരുന്നതായി പോലീസ് സമ്മതിക്കുന്ന സാഹചര്യത്തില്‍ കുറ്റക്കാരെ അറസ്റ്റുചെയ്യാന്‍ പോലീസ് തയ്യാറാകണം. ഉന്നത സ്വാധീനങ്ങള്‍ അന്വേഷണം ശക്തമാക്കുന്നില്ല. കോളേജ് ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് മദ്യലോബികളാണ് കാമ്പസിന്റെ സമാധാന അന്തരീക്ഷം നശിപ്പിക്കുന്നത്. കേരളത്തിലെ ഭൂരിപക്ഷ ഹോസ്റ്റലുകളും നിയന്ത്രിക്കുന്നത് ഇത്തരം ലോബികളാണ്. ചില വിദ്യാര്‍ത്ഥി സംഘടനകളും ഒത്താശ ചെയ്യുന്നതായും മനുപ്രസാദ് പ്രസ്താവനയില്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: