പീരുമേട് : കുട്ടിക്കാനത്തിന് സമീപം സ്കൂള്‍ ബസും തമിഴ്നാട് ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു. കുരുന്നുകള്‍ അത്ഭുതകരമായി ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. കുട്ടിക്കാനത്തിനും മരിയഗിരിക്കും ഇടയിലാണ് ഇന്നലെ നാലരയോടെ ബസുകള്‍ കൂട്ടിയിടിച്ചത്. അമിത വേഗത്തില്‍ എത്തിയ ടൂറിസ്റ്റ് ബസ് സ്കൂള്‍ ബസില്‍ ഇടിക്കുകയായിരുന്നു. അപകടം മുന്നില്‍ക്കണ്ട് സ്കൂള്‍ ബസ് ഡ്രൈവര്‍ ബസ് ഒതുക്കി നിര്‍ത്തിയതിനാലാണ് വന്‍ അപകടം ഒഴിവായത്. മരിയഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റേതാണ് അപകടത്തില്‍പ്പെട്ട ബസ്. സ്കൂളില്‍ നിന്നും പ്രിന്‍സിപ്പലും സംഘവും എത്തി മറ്റ് വാഹനങ്ങളിലാക്കി കുട്ടികളെ വീടുകളില്‍ എത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: