മാഡ്രിഡ്: സൗഹൃദ ക്ലബ് മത്സരത്തില്‍ റയല്‍ മാഡ്രിഡിന് വിജയം. ഇന്നലെ സാന്റിയാഗോ ബെര്ണാബ്യൂവില് നടന്ന മത്സരത്തില്‍ തുര്‍ക്കി ക്ലബ് ഗലറ്റസാരെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് കീഴടക്കിയത്.
റയല്‍ മാഡ്രിഡിന് വേണ്ടി 17-ാം മിനിറ്റില്‍ നാച്ചോ ഫെര്‍ണാണ്ടസും 81-ാം മിനിറ്റില്‍ പ്രതിരോധനിരതാരം മാഴ്സലോയും ഗോളുകള്‍ നേടിയപ്പോള്‍ ഗലറസാരയുടെ ആശ്വാസഗോള്‍ നേടിയത് 52-ാം മിനിറ്റില്‍ ഡച്ച് താരം വെസ്ലി സ്നൈഡറാണ്.
എന്നാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഗരെത്ത് ബെയ്ല്, ടോണി ക്രൂസ്, ലൂക്കാ മോഡ്രിച്ച് തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ അണിനിരന്നിട്ടും സ്വന്തം മൈതാനത്ത് പെരുമക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ റയല്‍ മാഡ്രിഡിന് കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: