മൂന്നാര്‍ : കുണ്ടളയില്‍ കാട്ടുപോത്തുകള്‍ ചത്തൊടുങ്ങുന്നു. ഒരുമാസത്തിനിടെ ചത്തത് എട്ടു കാട്ടുപോത്തുകള്‍. വനപാലകരുടെ പരിശോധന പ്രഹസനമാകുന്നു. കുണ്ടള ജലാശയത്തിനു സമീപത്തെ മേത്താപ്പില് കാട്ടുപോത്തുകള്‍ ചത്തൊടുങ്ങുന്നതു പതിവാകുന്നു. കഴിഞ്ഞ രണ്ടു ദിവസമായി വനപാലകര്‍ നടത്തിയ പരിശോധനയില്‍ മൂന്നു കാട്ടുപോത്തുകളെ ചത്തനിലയില്‍ വീണ്ടും കണ്ടെത്തി. തിങ്കളാഴ്ച ഒന്നും, ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെ രണ്ടും കാട്ടുപോത്തുകളെയാണ് ചത്തനിലയില്‍ അധികൃതര്‍ കണ്ടെത്തിയത്. കുണ്ടളയ്ക്കു സമീപത്തു രണ്ടാഴ്ച മുമ്പു അടുത്തടത്ത ദിവസങ്ങളിലായി അഞ്ചുകാട്ടുപോത്തുകളെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. അന്വേഷണത്തില്‍ കൂടുതല്‍ വന്യമ്യഗങ്ങള്‍ക്ക് അപകടസംഭിച്ചിരിക്കാമെന്നാണ് വനപാലകരുടെ വിലയിരുത്തല്‍. എന്നാല്‍ ദിവസങ്ങള്‍ക്കു മുമ്പു ചത്ത കാട്ടുപോത്തുകളുടെ പോസ്റ്റുമാട്ടം റിപ്പോട്ട് താമസിക്കുന്നത് വനപാലകരെ പ്രതിസന്ധിയിലാക്കുകയാണ്. ജലാശയത്തിനു സമീപത്തുള്ള ഒരേ ഭാഗങ്ങളില്തന്നെ കാട്ടുപോത്തുകള്‍ ചാകുന്നത് അധികൃതരെയും വിഷമത്തിലാക്കുകയാണ്. വന്യമ്യഗങ്ങള്‍ ചാകുന്നതു സംബന്ധിച്ച് അന്വേഷണം നടത്തുന്ന അധികൃതര്‍ സമീപങ്ങളിലെ പുല്ല്, ജലാശയത്തിലെ വെള്ളം തുടങ്ങിയവയുടെ സാമ്പിളുകള്‍ ശേഖരിക്കുന്നതിനു മടികാണിക്കുകയാണ്. ജില്ലയിലെ നായാട്ടു സംഘങ്ങള്‍, തോട്ടംമേഖലയിലെ ചില വാച്ചമാര്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് വനപാലകരുടെ അന്വേഷണം നീളുന്നത്. കുണ്ടള ജലാശയത്തില്‍ സ്വകാര്യകമ്പനിയുടെ ഫാക്ടറിയില്‍ നിന്നും പുറത്തുവിട്ട മാലിന്യങ്ങള്‍ കലര്‍ത്തിയത് നിരവധി പ്രശ്നങ്ങള്‍ക്കു ഇടയാക്കിരുന്നു. സമീപങ്ങളില്‍ താമിക്കുന്ന പ്രദേശവാസികള്‍ ജലാശയത്തില്‍ നിന്നുള്ള വെള്ളമാണ് കുടിവെള്ളമായി ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: