എടപ്പാള്‍: മലയാളം അറിയാത്ത മലയാളി നാടിന് അപമാനമാണെന്ന് ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ.സി.ഐ.ഐസക്ക്. വിചാരകേന്ദ്രത്തന്റെ ആഭിമുഖ്യത്തില്‍ എടപ്പാളില്‍ സംഘടിപ്പിച്ച മലയാള ഭാഷാദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ അധിനിവേശത്തിന് പോലും തകര്‍ക്കാന്‍ കഴിയാത്ത മലയാളത്തെ ഇന്നത്തെ ഭരണാധികാരികള്‍ തകര്‍ത്തുകൊണ്ടിരിക്കുന്നു. ഭരണകര്‍ത്താക്കള്‍ തങ്ങളുടെ മക്കളെ മലയാളം പഠിപ്പിക്കാന്‍ തയ്യാറകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഡോ.എസ്.നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ തിരൂര്‍ ദിനേശിനെ ആദരിച്ചു. കെ.എം.അച്യുതന്‍, പി.എം.നാരായണന്‍, ഡോ.സ്മിതദാസ്, കെ.കൃഷ്ണകുമാര്‍, എം.കെ.അജിത്ത് എന്നിവര്‍ സംസാരിച്ചു.
ചിങ്ങം ഒന്നിന് മലയാള ഭാഷാദിനമായി ഭാരതീയ വിചാരകേന്ദ്രം ആചരിച്ചു. സംസ്ഥാനതലത്തില്‍ നടക്കുന്ന പരിപാടിയുടെ ഭാഗമായി ജില്ലയിലെ നാല് കേന്ദ്രങ്ങളിലാണ് ഭാഷാദിനാചരണം സംഘടിപ്പച്ചത്.
മഞ്ചേരി: മഞ്ചേരി കച്ചേരിപ്പടി പാട്ടരങ്ങ് ഹാളില്‍ വൈകിട്ട് നാലിന് കവിയരങ്ങും അഞ്ചിന് സാംസ്‌ക്കാരിക സമ്മേളനവും നടന്നു. യൂണിറ്റി വിമന്‍സ് കോളേജ് അദ്ധ്യാപിക ഡോ.പി.ഐ.രാധ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി രാമാചന്ദ്രന്‍ പാണ്ടിക്കാട് അദ്ധ്യക്ഷത വഹിച്ചു. വീരകേരളം എന്ന പേരില്‍ പഴശ്ശിരാജയുടെ ജീവചരിത്രം മഹാകാവ്യമായി രചിച്ച കൈതക്കല്‍ ജാതവേദനെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ വൈസ്പ്രസിഡന്റ് പി.കെ.വിജയന്‍, എഴുത്തുകാരന്‍ പി.എന്‍.വിജയന്‍, എന്‍ടിയു ജില്ലാ പ്രസിഡന്റ് എന്‍.സത്യഭാമ, ബാലഗോകുലം ജില്ലാ അദ്ധ്യക്ഷന്‍ എം.സി.കൃഷ്ണന്‍കുട്ടി. തപസ്യ പ്രസിഡന്റ് ഡോ.സി.വി.സത്യനാഥന്‍, സുകന്യ ടീച്ചര്‍, കെ.കൃഷ്ണകുമാര്‍, ആര്‍.കൃഷ്ണദാസ് എന്നിവര്‍ സംസാരിച്ചു.
തേഞ്ഞിപ്പലം: ടാഗോര്‍ നികേതില്‍ നടന്ന പരിപാടി തുഞ്ചന്‍ മെമ്മോറിയല്‍ ഗവ.കോളേജ് മലയാളം വിഭാഗം മേധാവി വിജു നായരങ്ങാടി ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സര്‍വകലാശാല മലയാള വിഭാഗം മേധാവി ഡോ.എല്‍.തോമസ് അദ്ധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി സംസ്ഥാന സംയോജകന്‍ എ.വിനോദ് മുഖ്യപ്രഭാഷണം നടത്തി.
വണ്ടൂര്‍: ഗുരുകുലം വിദ്യാനികേതനിലെ പരിപാടി കവി പാപ്പച്ചന്‍ കടമക്കുടി സംസാരിച്ചു. മലയാള ഭാഷക്ക് ശ്രേഷ്ഠഭാഷ പദവി ലഭിച്ചിട്ടും പാടെ അവഗണിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളോടുള്ള പ്രതിഷേധം കൂടിയായിരുന്നു വിചാരകേന്ദ്രത്തിന്റെ പരിപാടികളില്‍ പ്രതിഫലിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: