തിരുവനന്തപുരം: കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് രാജ്യത്ത് മാറ്റത്തിന്റെയും പുരോഗതിയുടെയും തിളക്കമുണ്ടാക്കാന്‍ നരേന്ദ്രമോദി സര്‍ക്കാരിന് കഴിഞ്ഞുവെന്ന് ബിഎംഎസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സി. ബാബുക്കുട്ടന്. രാജ്യത്ത് ദേശ സ്നേഹ ശക്തികളുടെ ദേശീയ താല്പര്യത്തിലൂന്നിയുള്ള പ്രവര്‍ത്തനം നടത്തുന്ന സര്‍ക്കാര്‍ അധികാരത്തിലുള്ളതിനാലാണ് ഭാരത ജനത സ്വാഭിമാനത്തോടെ സ്വാതന്ത്ര്യ ദിനാചരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ബിഎംഎസ് ശംഖുമുഖം ഉപമേഖല സംഘടിപ്പിച്ച പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാഥയ്ക്ക് ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ആര്. തമ്പി നേതൃത്വം നല്കി. വഞ്ചിയൂര്‍ മേഖലാ വൈസ് പ്രസിഡന്റ് എല്‍ ജെറി ജോണ്‍, ജാഥാക്യാപ്റ്റന് എ.പി. സാബു, ബിഎംഎസ് ജില്ലാ സമിതി അംഗം സനല്‍കുമാര്‍, ശംഖുമുഖം ഉപമേഖലാ പ്രസിഡന്റ് രാജീവ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
വൈകിട്ട് നടന്ന സമാപനം യോഗത്തില്‍ ബിഎംഎസ് തിരുവനന്തപുരം ജില്ലാ സമിതി അംഗം ജയരാജ് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: