പട്ടം: ബിജെപി പട്ടം വാര്‍ഡ് സമ്മേളനം കേദാരം റോഡിലുള്ള കെപിഎംഎസ് ഹാളില്‍ നടന്നു. സമ്മേളനം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി. വാവ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി മുന്‍ ഏര്യ പ്രസിഡന്റും മേക്കേപട്ടം കരയോഗം സെക്രട്ടറിയുമായ സന്തോഷ്കുമാര്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി ജെ.ആര്. പത്മകുമാര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സമ്മേളനത്തില്‍ ഇലക്ഷന് കമ്മിറ്റി ചെയര്‍മാനായി പനച്ചമൂട് റസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് ആര്.ആര്. പിള്ളയെയും വൈസ് ചെയര്‍മാനായി കെപിഎംഎസ് യൂണിറ്റ് സെക്രട്ടറി ചായക്കുഴി ഗോപിയെയും പട്ടം വാര്‍ഡ് തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറായി പട്ടം മനോജിനെയും തെരഞ്ഞെടുത്തു. 30 അംഗ തെരഞ്ഞെടുപ്പ് കമ്മറ്റിയെ നിശ്ചയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: