തിരുവനന്തപുരം: തീര്‍ത്ഥപാദ മണ്ഡപത്തില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച മഹാമൃത്യുജ്ഞയ സമൂഹയജ്ഞം സമാപിച്ചു. സന്യാസ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി പ്രഭാകരാനന്ദ സരസ്വതി യജ്ഞത്തിന് മുഖ്യകാര്‍മ്മികത്വം വഹിച്ചു. സ്വാമിമാരായ ബ്രഹ്മപാദാനന്ദ സരസ്വതി, വേദാനന്ദ സരസ്വതി, സുകൃതാനന്ദ, അഭയാനന്ദതീര്‍ത്ഥപാദര്‍, മഹേശ്വരാനന്ദ സരസ്വതി, വിശ്വതീര്‍ത്ഥ ശര്‍മ്മ, ഗണേശശര്മ്മ, മണിശര്‍മ്മ തുടങ്ങിയര്‍ യഞ്ജത്തിന് നേതൃത്വം നല്കി. മാതാ വസന്താനന്ദ സരസ്വതി, ശോഭപ്രഭാനന്ദ, കിഷോര്‍ ശാന്തി എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വേദമന്ത്ര ജപം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: