ശാന്തന്‍പാറ പോലീസ് സ്റ്റേഷനിലെ ഒരു ഉദ്ദ്യോഗസ്ഥന് ഈ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു എന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ഈ ഉദ്യോഗസ്ഥനെ ക്രൈംബ്രാഞ്ച് സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. ആര്‍ക്കുവേണ്ടിയാണ് വിവാദ ഉദ്ദ്യോഗസ്ഥന് നിയമങ്ങള്‍ കാറ്റില്‍ പറത്തിയത് എന്ന് കണ്ടെത്താനായിട്ടില്ല.
ഇടുക്കി : ശാന്തന്‍പാറ പേത്തൊട്ടിയില്‍ തിരുപ്പതിയെന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്തിയില്ല. കോട്ടയം ക്രൈംബ്രാഞ്ചിലെ ഹര്‍ട്ട് ആന്റ് ഹോമിസൈഡ് വിഭാഗം സി.ഐ മധുബാബുവാണ് കേസ് അന്വേഷിക്കുന്നത്. 2013 ജൂലൈ ഏഴിനാണ് തിരുപ്പതിയെ പേത്തൊട്ടി എസ്റ്റേറ്റിന് സമീപമുള്ള റോഡരുകില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മദ്യപാനിയായ ഇയാള്‍ നിലത്ത് വീണ് മരിച്ചതാണെന്ന് കരുതി ലോക്കല്‍ പോലീസ് കേസ് നടപടികളുമായി മുന്നോട്ടുപോയി. കൊല്ലപ്പെട്ട തിരുപ്പതി ഭാര്യ ധനശ്രീയുമായി നാളുകളായി പിണങ്ങിക്കഴിയുകയായിരുന്നു. രണ്ട് പെണ്‍മക്കളുണ്ടെങ്കിലും ഇവര്‍ തമിഴ്നാട്ടിലെ ഒരു അനാഥാലയത്തില്‍ നിന്നാണ് പഠിക്കുന്നത്. ഇതിനാല്‍ തന്നെ ഈ ദുരൂഹമരണത്തെക്കുറിച്ച് കാര്യമായി അന്വേഷിക്കാന്‍ പോലീസ് തയ്യാറായില്ല. ലോക്കല്‍ പോലീസ് അന്വേഷിച്ചുകൊണ്ടിരുന്ന കേസ് വളരെ വൈകിയാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. നെഞ്ചിനും തലയ്ക്കുമേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. നൂറോളം പേരെ ഇതിനൊടകം ചോദ്യം ചെയ്തിട്ടുണ്ട്. മൃതദേഹം കണ്ടെത്തുന്നതിന് തലേ രാത്രി 9.30തോടെ ഇയാളെ കണ്ടവരുണ്ട്. പിറ്റേന്ന് 7.30നാണ് മൃതദേഹം കണ്ടെത്തുന്നത്. തിരുപ്പതിയെ മഹേന്ദ്രന് എന്നയാള്‍ അടിച്ച് വീഴ്ത്തുന്നത് നാഗജ്യോതി എന്ന യുവതി കണ്ടുവെന്ന് പറഞ്ഞ് കോട്ടയം ഹര്‍ട്ട് ആന്റ് ഹോമിസൈഡ് ഡിവൈ.എസ്.പി അനില്‍കുമാറിന് ഒരു കത്ത് ലഭിച്ചിരുന്നു. നാഗലക്ഷമിയുടെ ഭര്‍ത്താവ് കഴുവനാഥന് ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ്. കഴുവനാഥന് പീരുമേട് സബ് ജയിലില്‍ നിന്ന് ഇറങ്ങിയതിന്റെ തലേന്നാണ് പേത്തൊട്ടിയില്‍ വച്ച് തിരുപ്പതി കൊലചെയ്യപ്പെടുന്നത്. ക്രൈംബ്രാഞ്ചിന് കത്തയച്ച യുവതിയെ ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം. ജോണ്സണ് ജോസഫിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ശാന്തന്‍പാറ പോലീസ് സ്റ്റേഷനിലെ ഒരു ഉദ്ദ്യോഗസ്ഥന് ഈ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു എന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ഈ ഉദ്യോഗസ്ഥനെ ക്രൈംബ്രാഞ്ച് സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. ആര്‍ക്കുവേണ്ടിയാണ് വിവാദ ഉദ്ദ്യോഗസ്ഥന് നിയമങ്ങള്‍ കാറ്റില്‍ പറത്തിയത് എന്ന് കണ്ടെത്താനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: