മാഡ്രിഡ്: പ്രതിരോധനിരയിലെ കരുത്തന്‍ സെര്‍ജിയോ റാമോസുമായുള്ള കരാര്‍ റയല്‍ മാഡ്രിഡ് പുതുക്കി. അഞ്ച് വര്‍ഷത്തേക്കാണ് പുതുക്കിയ കരാര്‍. ഇതോടെ 2020 വരെ സ്പാനിഷ് താരം സെര്‍ജിയോ റാമോസ് റയലില്‍ തുടരും.
നേരത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് റാമോസിനായി വലവിരിച്ചിരുന്നു. 28.6 മില്ല്യണ്‍ പൗണ്ടാണ് റാമോസിനായി യുണൈറ്റഡ് വാഗ്ദാനം ചെയ്തത്. എന്നാല്‍ 29കാരനായ റാമോസ് ഈ വാഗ്ദാനം നിരസിച്ചിരുന്നു.
2005-ല്‍ സെവിയയില്‍ നിന്നാണ് റാമോസിനെ റയല്‍ സ്വന്തമാക്കിയത്. തുടര്‍ന്നിങ്ങോട്ട് 350ലേറെ മത്സരങ്ങളില്‍ റാമോസ് റയലിനായി പ്രതിരോധക്കോട്ട കെട്ടി.
















